കാന്‍സര്‍ രോഗികള്‍ക്ക് സഹായഹസ്തവുമായി സഹചാരി മെഡി സെന്റര്‍
തിരൂര്‍: ദുരിതമനുഭവിക്കുന്ന നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കു സഹായഹസ്തവുമായി തിരൂര്‍ ഏരിയ എസ്.കെ.എസ്.എസ്.എഫിനു കീഴിലുള്ള സഹചാരി മെഡി സെന്റര്‍. മരുന്നിനും ചികിത്സയ്ക്കും മറ്റുമായി ഭീമമായ തുക ആവശ്യമായി വരുന്ന രോഗികള്‍ക്ക് മാസാന്ത പെന്ഷന്, നിര്‍ധനരായ നിത്യരോഗികള്‍ക്ക് ആവശ്യമായ മരുന്ന് വിതരണം, എക്സറേ, ലാബ് ടെസ്റ്റ് എന്നിവയ്ക്കുള്ള ധനസഹായം, രക്തദാനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മെഡി സെന്റര്‍ രൂപവല്‍ക്കരിച്ചത്.
പെന്ഷന് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ 15ന് വൈകിട്ട് ഏഴിന് വൈലത്തൂരില്‍ നിര്‍വഹിക്കും.
സംസ്ഥാന നേതാക്കളായ സത്താര്‍ പന്തല്ലൂര്‍, പി.എം റഫീഖ് അഹമ്മദ്, വി.കെ.എച്ച് റശീദ് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി ശഹീര്‍ അന്‍വരി തുടങ്ങിയവര്‍ പങ്കെടുക്കും.
ആലോചനാ യോഗം ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
എ.എസ്.കെ തങ്ങള്‍ അധ്യക്ഷനായി. ഐ.പി അബു പുല്‍പ്പള്ളി, ശാക്കിര്‍ ഫൈസി കാളാട്, അന്‍വര്‍ സ്വാദിഖ് കോരങ്ങത്ത്, സുലൈമാന്‍ പനങ്ങാട്ടൂര്‍, എം.എ ഖാദിര്‍ ഫൈസി, ഇര്‍ശാദ് കൂട്ടായി, ടി. അഷ്റഫ്, നാസര്‍ പൂക്കയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."