നികുതി അടച്ചു; പ്രിയദര്‍ശിനി സര്‍വിസ് ഇന്ന് പുനരാരംഭിക്കും
മാനന്തവാടി: സര്‍ക്കാര്‍ കൈയൊഴിഞ്ഞപ്പോള്‍ സുമനസുകള്‍ സഹായഹസ്തവുമായി എത്തിയതോടെ മൂന്ന് മാസത്തോളമായി മുടങ്ങിയ പ്രിയദര്‍ശിനി ബസ് സര്‍വിസ് ഇന്നു മുതല്‍ പുനരാരംഭിക്കും. കോഴിക്കോടേക്കുള്ള സര്‍വിസാണ് ഇന്ന് നടത്തുക. മറ്റ് നാല് ബസുകള്‍ ഇപ്പോഴും കട്ടപ്പുറത്ത് തന്നെയാണ്. മുപ്പതിനായിരം രൂപയാണ് ബസിന്റെ ടാക്‌സ് ഇനത്തില്‍ അടക്കേണ്ടിയിരുന്നത്. ഈ തുക സര്‍ക്കാര്‍ അനുവദിക്കാതിരുന്നതോടെ നിലവിലുള്ള ഏതാനും ജീവനക്കാരും മുന്‍പ് ജോലി ചെയ്തിരുന്ന ഏതാനും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് പണം എടുത്ത് ഇന്നലെ ടാക്‌സ് അടക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമധേയത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാണ് പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് സഹകരണം സംഘം രൂപീകരിച്ചത്. ജില്ലാ കലക്ടര്‍ ചെയര്‍മാനും സബ് കലക്ടര്‍ മാനേജിങ് ഡയരക്ടറുമായ ഭരണ സമിതിയായിരുന്നു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അടുത്ത കാലത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലമാണ് സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."