കുറ്റിപ്പുറത്ത് ആരോഗ്യവകുപ്പ് പരിശോധന; ഒന്‍പതു കടകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്
എടപ്പാള്‍: കോളറ പടര്‍ന്നുപിടിക്കുകയും അതിസാരം മൂലം മരണം നടക്കുകയും ചെയ്ത കുറ്റിപ്പുറത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഒന്‍പതു കടകള്‍ക്കു നോട്ടീസ് നല്‍കി.
ശുചിത്വം പാലിക്കാതിരിന്ന കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഒരു ബേക്കറിക്കും ഒരു ഹോട്ടലിനും ഏഴു ബാങ്കുകള്‍ക്കുമാണ് നോട്ടീസ് നല്‍കിയത്. മൂന്നു ദിവസത്തിനകം ശുചിത്വം ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം അടച്ചുപൂട്ടണമെന്നുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നേരത്തെ അസുഖങ്ങള്‍ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി യോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നപരിഹാരത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തുടര്‍ന്ന് മന്ത്രി വിഷയത്തില്‍ ഇടപെടുകയും ആരോഗ്യ ഡയറക്ടറോട് കുറ്റിപ്പുറത്തെ ശുചിത്വ പരിശോധനാ നടപടികളില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."