പ്രണയത്തില്‍നിന്ന് പിന്മാറിയ യുവാവിനെയും പിതാവിനെയും വധിക്കാന്‍ യുവതിയുടെ ക്വട്ടേഷന്‍
കാട്ടാക്കട: പ്രണയത്തില്‍ നിന്നും പിന്മാറിയ യുവാവിനെയും പ്രണയത്തെ എതിര്‍ത്ത യുവാവിന്റെ പിതാവിനെയും വകവരുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയ കേസ്സില്‍ ആറുപേര്‍ പിടിയില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതി ഒളിവിലാണ്.
വെഞ്ഞാറമൂട് വേളാവൂര്‍ നുസൈഫ മന്‍സിലില്‍ അന്‍സര്‍(27), വെമ്പായം ഹാപ്പിലാന്റ് റോഡില്‍ മാങ്കുഴി ഏഞ്ചല്‍ ഭവനില്‍ കോഴി ബിനു എന്നു വിളിക്കുന്ന ബിനു( 32), നാലാഞ്ചിറ കോളജ് സ്‌റ്റെപ്പില്‍ കുഴക്കാട്ടുകോണം വീട്ടില്‍ പ്രമോദ്( 36), കേശവദാസപുരം എന്‍.എസ്.പി നഗറില്‍ തെങ്ങുവിള വീട്ടില്‍ കിച്ചു എന്നു വിളിക്കുന്ന ശബരി(25), കേശവദാസപുരം കെ.കെ.ആര്‍.എ നഗറില്‍ അനീഷ് നിവാസില്‍ അനീഷ്( 25), കേശവദാസപുരം എന്‍.എസ്.പി നഗറില്‍ റഫീക്ക് മന്‍സിലില്‍ തന്‍സീര്‍( 29) എന്നിവരാണ് നെയ്യാര്‍ഡാം പൊലിസിന്റെ പിടിയിലായത്. ക്വട്ടേഷന്‍ നല്‍കിയ യുവതി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപം താമസിക്കുന്ന റംസി എന്ന യുവതി ഒളിവിലാണ്. കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കേസ്സുമായി ബന്ധപ്പെട്ട സംഭവം നടന്നത്.
രാവിലെ ഉത്തരംകോട് സ്‌കൂളിന് സമീപത്ത് കോട്ടൂര്‍ നാരകത്തിന്‍മൂട് പള്ളിവിള സബൂറ മന്‍സിലില്‍ കെ.എസ്.ആര്‍.ടി.സി ആര്യനാട് ഡിപ്പോയിലെ ഡ്രൈവര്‍ കൂടിയായ ഷാഹുല്‍ഹമീദിനെ പ്രതികള്‍ ആക്രമിച്ചത്. ഗുണ്ടാ തലവനായ ബിനുവും, അനീഷ്, തന്‍സീര്‍ എന്നിവരുടെ സഹായത്തോടെ സ്ഥിരം കൂലിതല്ലുകാരായ പ്രമോദ്, ശബരി എന്നിവരെയും കൂട്ടി ബിനുവിന്റെ വാനില്‍ കോട്ടൂരില്‍ എത്തിയ സംഘം ബൈക്കില്‍ പോകുകയായിരുന്ന ഷാഹുല്‍ഹമീദിനെ പിന്‍ന്തുടര്‍ന്നു. മൂത്ത മകന്‍ മുഹമ്മദ് റമീസിനെ നോക്കിയെങ്കിലും കിട്ടിയില്ല. വഴി ചോദിക്കാനെന്ന ഭാവേന ബൈക്ക് തടഞ്ഞു നിറുത്തുകയും കണ്ണില്‍ മുളക് പൊടി എറിയുകയും ചെയ്തു.
ഇഴരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷാഹുല്‍ഹമീദിനെ പ്രതികള്‍ പിന്‍ന്തുടരുകയും തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിനുശേഷം വാനില്‍ കയറി രക്ഷപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പോത്തന്‍കോട് ശാന്തഗിരി ആശ്രമത്തിനു സമീപം സ്വദേശിനിയായ റംസി എന്ന യുവതിയാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലിസിനോട് സമ്മതിച്ചു. യുവതിയും ഷാഹുല്‍ഹമീദിന്റെ മകന്‍ മുഹമ്മദ് റമീസും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്ന റംസി ആ വിവരം മറച്ചുവച്ചാണ് ഷിബുവുമായി പ്രണയത്തിലായത്. യുവതി വിവാഹിതയാണെന്നറിഞ്ഞ ഷാഹുല്‍ഹമീദ് മകനെ ആ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ഗള്‍ഫില്‍ കയറ്റിവിടാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതറിഞ്ഞ റംസി കൊലക്കേസ് പ്രതി കൂടിയായ ശ്രീകാര്യം സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസ്സുകളിലെ പ്രതി കൂടിയായ ബിനുവിനെയും ഈ കേസ്സിലെ രണ്ടാം പ്രതി കൂടിയായ അന്‍സറിനെയും ബന്ധപ്പെട്ട് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. വകവരുത്തുക അല്ലെങ്കില്‍ മര്‍ദ്ദിച്ച് അംഗഭംഗം വരുത്തുക എന്നതായിരുന്നു നിര്‍ദ്ദേശം. ഇതിനായി 40000 രൂപ നല്‍കുകയും ചെയ്തു.
സംഭവത്തിന് രണ്ടു ദിവസം മുന്‍പ് യുവതിയുടെ നേത്യത്വത്തില്‍ പ്രതികള്‍ വീടും സ്ഥലവും നോക്കി വച്ചിരുന്നു. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് മറ്റുള്ളവരെയും കൂട്ടി ആക്രമണം നടത്തിയത്.
ഡി.വൈ.എസ്.പി ദിനില്‍ ജി.കെയുടെ നിര്‍ദ്ദേശാനുസരണം ആര്യനാട് സി.ഐ അനില്‍കുമാറും നെയ്യാര്‍ഡാം എസ്.ഐ എസ്.സതീഷ്‌കുമാറും സി.പി.ഒ മാരായ ഷിബു, അനില്‍, രമ്യ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പുതിയ ക്വട്ടേഷന്‍ വര്‍ക്കുമായി വാനില്‍ കറങ്ങിയ സംഘത്തെ പിരപ്പന്‍കോട്ട് വച്ച് പിടികൂടിയത്. ഒളിവിലായ റംസിയെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."