HOME
DETAILS
MAL
വൈദ്യുതി പോസ്റ്റെന്ത് പിഴച്ചു..?
backup
August 12 2016 | 20:08 PM
കൊളത്തൂര്‍: ചെമ്മലശ്ശേരി ബാങ്കും പടിയില്‍ റോഡരികിലെ വൈദ്യുതി പോസ്റ്റിടിച്ചു തകര്‍ക്കുന്നത് രണ്ടാം തവണ. ഇന്നലെ ഉച്ചയോടെ അങ്ങാടിപ്പുറത്തു നിന്നും പുലാമന്തോള്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
കൊളത്തൂര്‍ പുലാമന്തോള്‍ റോഡില്‍ ചെമ്മലശ്ശേരി ബാങ്കുംപടി മസ്ജിദിനു സമീപത്തെ വൈദ്യുതി പോസ്റ്റില്‍ നിയന്ത്രണം വിട്ടു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. തത്സമയം വൈദ്യുതി ബന്ധം ഓഫായതിനാല്‍ വന്‍ അപകടം ഒഴിവായി. ഒരു മാസത്തിനിടെ രണ്ടാം തവണയാണു വൈദ്യുതി പോസ്റ്റ് തകരുന്നത്. ആഴ്ചകള്‍ക്കു മുന്‍പു നിയന്ത്രണം വിട്ട മാരുതി വാന്‍ ഇടിച്ചു തകര്‍ത്തതും ഇതേ വൈദ്യുതി പോസ്റ്റ് തന്നെ. മാസങ്ങള്‍ക്കു മുന്‍പ് ഇതേ സ്ഥലത്ത് മറ്റൊരു ഓട്ടോയും വൈദ്യുതി പോസ്റ്റിടിച്ചു തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."