മോദിയുടേത് കര്‍ഷകവിരുദ്ധ സര്‍ക്കാര്‍: പ്രൊഫ. യോഗേന്ദ്ര യാദവ്
കോഴിക്കോട്: സാമ്പത്തികമായും പാരിസ്ഥിതികമായും കര്‍ഷകരുടെ നിലനില്‍പ്പിനെ ഇല്ലാതാക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും സ്വരാജ് അഭിമാന് സംഘടനയുടെ സ്ഥാപകനുമായ പ്രൊഫ. യോഗേന്ദ്ര യാദവ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ ഏകീകരിച്ച് ചരിത്രമുന്നേറ്റത്തിന് രൂപം നല്‍കുമെന്നും 2019നു ശേഷം കര്‍ഷകരെ അഭിമുഖീകരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നടത്തുന്ന രാജ്യവ്യാപക പ്രചാരണ ജാഥയുടെ ഭാഗമായി കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് 170ഓളം കര്‍ഷക സംഘടനകളുടെ മുന്നേറ്റം ഉണ്ടാകുന്നത്. നവംബര്‍ 20ന് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമാപിക്കുന്ന ജാഥക്ക് ശേഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."