ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫിസിന് നേരെ ആക്രമണം
ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫിസിന് നേരെ അജ്ഞാതരുടെ ആക്രമണം.
കാര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണമെന്നാണു സൂചന. ഈ സമയം ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി.പ്രസാദ് ഓഫിസില്‍ ഉണ്ടായിരുന്നു.
രാവിലെ എട്ടുമണിയോടെ ഓഫിസ് ജീവനക്കാരന് എത്തിയപ്പോഴാണ് കാര്‍ തകര്‍ക്കപ്പെട്ട വിവരം അറിയുന്നത്. ജില്ലാ പൊലിസ് ചീഫ് എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ പൊലിസും ഡോഗ്സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.
മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ജില്ലാ പൊലിസ് ചീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളുള്‍പ്പെടെ പൊലിസ് പരിശോധിക്കുന്നുണ്ട്.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച് തുടര്‍ച്ചയായ വാര്‍ത്തകള്‍ വന്നതുമായി ബന്ധപ്പെട്ടാണോ ആക്രമണമെന്നു പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."