ഭൂമി ഏറ്റെടുക്കല്‍: ഇളവുകള്‍ അനുവദിക്കണം
മലപ്പുറം: റോഡ് വികസനത്തിനായി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരതുക മുന്‍കൂറായി നല്‍കണമെന്നും ഇതില്‍ നിന്നും നികുതി ഒഴിവാക്കുന്നത് പരിഗണിക്കണമെന്നും ഏറ്റെടുപ്പില്‍ ബാക്കി വരുന്ന ചെറിയ അളവിലുള്ള സ്ഥലത്ത് കെട്ടിട നിര്‍മിതിക്ക് ചട്ടങ്ങളില്‍ ഇളവ് അനുവദിക്കണമെന്നും കെട്ടിടസ്ഥല ഉടമകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
നിര്‍മാണ സെസ് ഭേദഗതിയിലെ അപാകത പരിഹരിക്കുക, നിര്‍മാണ സാമഗ്രികളുടെ വില കുറക്കുക, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സിമന്റ് വിലക്കുറവില്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും അനുവദിക്കണമെന്ന് വളാഞ്ചേരി സാഗര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന് മലപ്പുറം ജില്ലാ നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. എം.പി.എ ജബ്ബാര്‍ അധ്യക്ഷനായി. അഡ്വ. സി പ്രകാശ്, അച്ചമ്പാട്ട് വീരാന്‍കുട്ടി, പി.കെ അബൂബക്കര്‍, ജാഫര്‍ താനൂര്‍, ചേക്കുപ്പ കാദര്‍, വരിക്കോടന്‍ അബ്ദുറഹ്മാന്, കുഞ്ഞാവ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."