ഭാഗ്യം തേടി ജര്‍മനി
നിര്‍ഭാഗ്യം വിടാതെ പിന്തുടരുന്ന ടീമാണ് ജര്‍മനി. ചൈന ആതിഥ്യമേകിയ 1985 ലെ ആദ്യ അണ്ടര്‍ 17 ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാര്‍. പിന്നീട് സെമി ഫൈനലിനപ്പുറം കടക്കാനായിട്ടില്ല. ജര്‍മനിയുടെ പത്താം ലോകകപ്പാണിത്.
സെമിയില്‍ 2007 ല്‍ നൈജീരിയയോടും 2011 ല്‍ മെക്‌സിക്കോയോടും തോറ്റു. 2007 ല്‍ മൂന്നാം സ്ഥാനം. 2015 ല്‍ പ്രീ ക്വാര്‍ട്ടറില്‍ വീണു.
കരുത്തരായ നൈജീരിയയും അര്‍ജന്റീനയും ഇല്ലാത്ത ലോകകപ്പില്‍ കന്നി കിരീടം ലക്ഷ്യമിട്ടാണ് ഡി മന്‍ഷാഫ്റ്റ് വിളിപ്പേരുള്ള ജര്‍മനിയുടെ വരവ്. അണ്ടര്‍ 17 യുവേഫ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലിസ്റ്റുകളായി യോഗ്യത നേടി.
ആര്‍പും എലിയാസും ഗോളടി വീരന്‍മാര്‍
ആക്രമണ ഫുട്‌ബോളിന്റെ വക്താക്കള്‍. യുവേഫ കപ്പില്‍ അഞ്ച് കളികളില്‍ നിന്നായി 17 ഗോളുകള്‍. വഴങ്ങിയത് രണ്ട് എണ്ണം മാത്രം. മികച്ച പ്രതിരോധവും ആക്രമണ നിരയും കരുത്ത്.
ഇറാനും ഗിനിയയും കോസ്റ്ററിക്കയും ഉള്‍പ്പെട്ട സി ഗ്രൂപ്പിലാണ് ജര്‍മനി. യൂറോപ്യന്‍ കേളി മികവും മികച്ച ഫോമും തുണച്ചാല്‍ ഗ്രൂപ്പ് ജേതാക്കളാകാം. ആക്രണത്തിലെ കുന്തമുനകളായ ജോണ്‍ ഫിറ്റേ ആര്‍പും എലിയാസ് അബുചബാകയുമാണ് ശ്രദ്ധേയ താരങ്ങള്‍.
മിന്നുന്ന ഫോമിലാണ് ഇരുവരും. യോഗ്യത മത്സരങ്ങളില്‍ രണ്ട് ഹാട്രിക്ക് ഉള്‍പ്പടെ ഏഴ് ഗോളുകളായിരുന്നു ആര്‍പ് എതിരാളികള്‍ക്ക് സമ്മാനിച്ചത്. അബുചബാക നേടിയത് മൂന്ന് ഗോളുകള്‍. ആറടിയിലേറെ പൊക്കമുള്ള അബുചബാക എതിരാളികളുടെ ചങ്കിടിപ്പേറ്റുന്ന പോരാളി കൂടിയാണ്.
തലയെടുപ്പുള്ള വുക്ക്
ക്രിസ്റ്റ്യന്‍ വുക്ക്. മുഖ്യപരിശീലകനായി 2013 മുതല്‍ ജര്‍മന്‍ യുവ നിരക്ക് ഒപ്പമുണ്ട്. ജര്‍മനിക്കായി 13 തവണ അണ്ടര്‍ 21 മത്സരങ്ങളില്‍ ബൂട്ടുകെട്ടി.
കളിക്കളത്തില്‍ വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ല.
എന്നാല്‍, പേരെടുത്ത പരിശീലകനായി. വേഗവും ഗോളടിക്കാനുള്ള മികവുമുള്ള പടയാളികളുമായാണ് വുക് ഇന്ത്യയിലേക്ക് വരുന്നത്.
അത്ഭുതം
സൃഷ്ടിക്കാന്‍
ഗിനിയ
പപുവ ന്യൂഗിനിയ. 1985ലെ ആദ്യ അണ്ടര്‍ 17 ലോകകപ്പില്‍ തന്നെ നാലാം സ്ഥാനക്കാരായ ചരിത്രമുള്ള ടീം. ഗിനിയ അഞ്ചാം ലോകകപ്പ് കളിക്കാനാണ് ഇന്ത്യയിലേക്ക് വരുന്നത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിച്ചു. ആദ്യ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ പിന്നീട് പങ്കെടുത്ത മൂന്ന് തവണയും പ്രാഥമിക റൗണ്ടില്‍ പുറത്ത്. 2015 ല്‍ ചിലിയില്‍ പന്തുതട്ടിയ ഗിനിയുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ്.
ഗോള്‍ഡന്‍ ടൂര്‍
ഇറ്റലിയിലും അബൂദബിയിലും പരിശീലനം നടത്തിയാണ് ഇന്ത്യയിലേക്ക് വരുന്നത്. ജൂനിയര്‍ തലത്തില്‍ വിവിധ ക്ലബുകള്‍ക്കായി പന്തുതട്ടുന്ന താരങ്ങളിലാണ് പ്രതീക്ഷ.
മത്സര പരിചയം കുറവെന്നത് ഗിനിയയെ വലക്കുന്നു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ ഗോള്‍ഡന്‍ ബോള്‍ ജേതാവ് ജിബ്രില്‍ ഫാന്‍ജെ ടൂര്‍ ആണ് ശ്രദ്ധേയ താരം. ആറ് ഗോളുകളാണ് ടൂര്‍ എതിരാളികള്‍ക്ക് സമ്മാനിച്ചത്.
സുലൈമാനെ
കമാറയെന്ന യുവത്വം
യുവത്വം വിട്ടുമാറാത്ത സുലൈമാനെ കമാറയാണ് മുഖ്യപരിശീലകന്‍. ടീമിന്റെ സ്വപ്‌നങ്ങളെ മുന്നോട്ടു നയിക്കുന്നവരില്‍ പ്രധാനി. ഗിനിയ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സാറ്റലൈറ്റ് എഫ്.സിയുടെ പരിശീലകനായിരുന്നു.
2016ല്‍ അണ്ടര്‍ 17 ടീമിന്റെ ചുമതലക്കാരനായി. ജൂനിയര്‍ നാഷനല്‍ എലഫന്റ് വിളിപ്പേരുള്ള ഗിനിയ അത്ഭുതം കാട്ടുമെന്ന പ്രതീക്ഷിയിലാണ് കമാറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."