HOME
DETAILS
MAL
കനത്ത മഴ: പാലം ഒഴുകിപ്പോയി
backup
August 12 2016 | 20:08 PM
പത്താന്‍കോട്ട്: ഹിമാചല്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് പാലം തകര്‍ന്നു. സംസ്ഥാനത്തെ കാംഗ്ര ജില്ലയിലെ നദിക്ക് കുറുകെയുള്ള 40 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്. ആര്‍ക്കും അപകടമില്ല. പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് നദി കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഹിമാചലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലം തകരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്. മഴയെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം അധികൃതര്‍ നിരോധിച്ചത് വന്‍ അപകടം ഒഴിവാക്കുകയായിരുന്നു. 160 മീറ്റര്‍ നീളമുള്ള പാലത്തിന്റെ പത്തു തൂണുകളും ഒഴുകിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."