റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്ന വൃദ്ധന് ഫയര്ഫോഴ്സുകാര് തുണയായി
പാലക്കാട്: നടക്കാന്‍ കഴിയാതെ തളര്‍ന്നു വീണു രണ്ടര മണിക്കൂറോളം റോഡരികില്‍ അബോധാവസ്ഥയില്കിടന്നിരുന്ന വൃദ്ധന് പാലക്കാട്ടെ ഫയര്ഫോഴ്സുകാര്തുണയായി. മിണ്ടാന്പോലുംകഴിയാതെ റോബിന്‍സണ്‍ റോഡിലെ പ്രസ് ക്ലബിന് സമീപത്താണ് അറുപത് വയസോളം പ്രായം തോന്നിക്കുന്ന വൃദ്ധന് കിടന്നിരുന്നത്.
റോഡിനു നടുവില്‍ വീണ ഇയ്യാളെ സമീപത്തെ ചായക്കടക്കാരനും നാട്ടുകാരും ചേര്‍ന്ന് റോഡിനരികിലേക്കു മാറ്റി കിടത്തുകയായിരുന്നു രാവിലെ ഒമ്പതരയോടെയാണ് ഇയാള്‍ റോഡില്‍ വീണ് കിടന്നത്.സ്വയം എഴുന്നേല്ക്കാന് കഴിയാതെ വന്നപ്പോഴാണ് റോഡരികിലേക്ക്മാറ്റിയത്. ഊരോ, പേരോപറയാന് കഴിയാത്ത അവസ്ഥയിലായിരുന്നു
പത്തരയായിട്ടും ഇയാള്‍ക്ക് സ്വയം എഴുന്നേറ്റു നടന്നു പോകാന്‍ പറ്റിയിരുന്നില്ല. ഈഅവസ്ഥ കണ്ടപ്രസ് ക്ലബ് ഓഫീസ് സെക്രട്ടറി സുധീഷ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചതിനെതുടര്‍ന്ന് ലീഡിങ് ഫയര്മാന് പി.ഷാജി, ഫയര്മാന്മാരായ അജിത്, ജിതേഷ്, സമീര്‍, പ്രശാന്ത്, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ ആംബുലന്‍സുമായി എത്തി അബോധാവസ്ഥയില്‍കിടന്ന ആളെ ജില്ലാശുപത്രിയില്കൊണ്ട് പോയി ചികിത്സ ലഭ്യമാക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."