ദിലീപിന്റെ ഡി സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന് വിജിലന്‍സ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ചാലക്കുടി ഡി. സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുമതി തേടി റിപ്പോര്‍ട്ട് ഡി.ജി.പിയ്ക്ക് അയച്ചു.
നിലവിലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തിയത്.
കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡി സിനിമാസിന്റെ കാര്യത്തില്‍ മുന്‍ ജില്ലാ കളക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് സര്‍വേ സൂപ്രണ്ട് ജില്ലാ കളക്ടര്‍ക്കു നല്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."