HOME
DETAILS
MAL
അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന്
backup
September 22 2017 | 08:09 AM
കൊട്ടാരക്കര: കനത്ത മഴയെ തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മേഖല ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ നാശ നഷ്ട്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
കുറുമ്പാലൂര്‍, പുലാമല, തേവലപുറം, തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ കാറ്റില്‍ തകര്‍ന്നു. ചക്കുവരക്കല്‍, മേലില, കൊട്ടാരക്കര ഭാഗങ്ങളില്‍ വ്യപകമായ കൃഷി നാശം സംഭവിച്ചു.
കൃഷി നാശവും മറ്റ് നാശനഷ്ടങ്ങളും തിട്ടപ്പെടുത്തി അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും മഴ കെടുതിയില്‍ പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കൊല്ലം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."