HOME
DETAILS
MAL
ശുചിത്വ കലാജാഥ തീരദേശ മേഖലയില്‍
backup
August 12 2016 | 20:08 PM
മലപ്പുറം: സ്വച്ഛ് ഭാരത് അഭിയാന് (ഗ്രാമീണ്‍) പദ്ധതി 2015-16 പ്രകാരം തുറസ്സായ സ്ഥലത്ത് മല-മൂത്രവിസര്ജനമില്ലാത്ത ജില്ലയായി പ്രഖ്യാപിപ്പിക്കുന്നതിനു പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനു ശുചിത്വ കലാ ജാഥ തുടങ്ങി.
പൊതു സ്ഥലത്തു മല-മൂത്ര വിസര്‍ജനം ഒഴിവാക്കേണ്ടണ്ടതിന്റെ ആവശ്യം, പൊതുശുചിത്വം, പകര്‍ച്ചാവ്യാധി പ്രതിരോധം എന്നീ വിഷയങ്ങളില്‍ വിവിധ ബോധവത്കരണ കലാ പരിപാടികളാണു നടത്തുന്നത്. ഓഗസ്റ്റ് 10നു തുടങ്ങിയ കലാജാഥ 13വരെ തീരദേശ ഗ്രാമ പഞ്ചായത്തുകളായ പെരുമ്പടപ്പ്, വെളിയംങ്കോട്, വെട്ടം, മംഗലം, പുറത്തൂര്‍, നിറമരുതൂര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."