മദ്യനയത്തിന്റെ യുക്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യക്തമാക്കണം: അനൂപ് ജേക്കബ്
മലപ്പുറം: മദ്യനയത്തിന്റെ യുക്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അനൂപ് ജേക്കബ് എം എല്‍ എ. മലപ്പുറം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസത്തിന്റെ പേരില്‍ മദ്യശാലകള്‍ കൂട്ടിയ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചത് അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മദ്യത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ കെ.പി.എ.സി ലളിതയെക്കൊണ്ട് പോലും പ്രചരണം നടത്തിയ സര്‍ക്കാറാണിപ്പോള്‍ മദ്യമൊഴുക്കുന്നത്.
ഇത് വേങ്ങര തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പ്രതിഫലിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പ് ഭരണ വിലയിരുത്തലാവുമെന്നും നിലവിലെഭൂരിപക്ഷം യു ഡിഎഫ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, ക്രമസമാധാനപ്രശ്നങ്ങളുടെ വര്‍ധനവ്, പൊതുവിതരണ സമ്പ്രദായം തകര്‍ത്തത് തുടങ്ങിയ ഒന്നരവര്‍ഷത്തെ പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മറുപടി തെരഞ്ഞെടുപ്പിലുണ്ടാവും.
പ്രതിപക്ഷ നേതാവിനെ മാറ്റുന്നത് സംബന്ധിച്ച ചോദ്യത്തിന് പിണറായി വിജയനെ മുഖ്യമന്ത്രിയായി മുന്നോട്ടു കൊണ്ടുപോണോയെന്നതാണ് ചര്‍ച്ച ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സര്‍ക്കാറിന്റെ വികലമായ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."