ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എ.ബി.വി.പിയെ കെട്ടുകെട്ടിച്ചു
ഹൈദരാബാദ്: ഡല്‍ഹി, ജെ.എന്‍.യു സര്‍വകലാശാലകള്‍ക്കു പിന്നാലെ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലും എ.ബി.വി.പിക്ക് വന്‍ തോല്‍വി. എസ്.എഫ്.ഐ, എം.എസ്.എഫ്, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ) സഖ്യത്തിന്റെ പാനലിലെ എല്ലാവരും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
[caption id="attachment_429951" align="alignleft" width="315"] രോഹിത് വെമുലയും (തൂങ്ങിമരിച്ച ദലിത് വിദ്യാർഥി) പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീരാഗും (ഫയല്‍ ചിത്രം)[/caption]മലയാളിയായ ഗവേഷക വിദ്യാര്‍ഥി ശ്രീരാഗ് പൊയ്ച്ചാടന്‍ (എ.എസ്.എ) ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആരിഫ് അഹമ്മദ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ആഷിഖ് എന്‍.പി (ജോയിന്റ് സെക്രട്ടറി, എം.എസ്.എഫ്, നാദാപുരം സ്വദേശി), ലോലം ശ്രാവണ്‍ കുമാര്‍(സ്‌പോര്‍സ് സെക്രട്ടറി), ഗുണ്ടേട്ടി അഭിഷേഖ് (കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരാണ് മിന്നും വിജയം നേടിയത്.
മൂന്നു ദലിതുകളും രണ്ട് മുസ്‌ലിംകളും ഒരു ആദിവാസിയുമാണ് പാനലിലെ തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഏറ്റവും ശ്രദ്ധേയം.
[caption id="attachment_429953" align="alignright" width="200"] മുഹമ്മദ് ആശിഖ്[/caption]ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വിയെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് വിവിധ കക്ഷിരാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ച് ചേര്‍ന്ന് 'അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്' (എ.എസ്.ജെ) സഖ്യമുണ്ടാക്കി മത്സരിച്ചത്. ദലിത് സ്റ്റുഡന്റ്‌സ് യൂനിയന്‍, ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍, തെലങ്കാന വിദ്യാര്‍ഥി വേദിക, മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്നീ വിദ്യാര്‍ഥി സംഘടനകളാണ് സഖ്യമുണ്ടാക്കിയത്.
വോട്ടുനില
President
ASJ : 1509
ABVP : 1349
NSUI : 872
Nota :92
Invalid : 24
Vice President
ASJ : 1884
ABVP : 1624
NOTA : 284
Invalid : 58
Gen.Secretary
ASJ : 1982
ABVP : 1573
NOTA : 249
Invalid : 44
Joint Secretary
ASJ : 1872
ABVP : 1591
NOTA : 295
Invalid : 89
Cultural secretary
ASJ : 1792
ABVP : 1707
NOTA : 251
Invalid : 91
Sports Secretary
ASJ : 1917
ABVP : 1511
NOTA : 316
Invalid : 101
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."