HOME
DETAILS

പ്രതിയെ പിടികൂടാന്‍ കോടതിയിലെത്തിയ പൊലിസിന് അഭിഭാഷകരുടെ മര്‍ദനം

  
backup
September 23 2017 | 01:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4



പാലാ: കോടതി വരാന്തയില്‍ നിന്ന് പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത മഫ്തി പൊലിസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി. അഭിഭാകര്‍ക്ക് പൊലിസിനെ തിരിച്ചറിയാന്‍ സാധിക്കാതിരുന്നതാണ് പാലാ കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിച്ചത്.
നിരവധി കേസുകളിലെ പ്രതിയായ വൈക്കം സ്വദേശി ലംബോയെന്നു വിളിക്കുന്ന അഖിലി(23) നെയാണ് മഫ്തിയിലെത്തിയ പൊലിസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ഇയാളുടെ കേസ് ആദ്യം വിളിച്ച കോടതി സാക്ഷി വിസ്താരത്തിനായി വീണ്ടും വിളിക്കാന്‍ മാറ്റിവച്ചപ്പോള്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു പ്രതി.
കോടതി വരാന്തയില്‍ നിന്ന ഇയാളെ ഒരു സംഘം തൂക്കിയെടുത്ത് വാഹനം ലക്ഷ്യമാക്കി ഓടുകയായിരുന്നു. പൊലിസ് വാഹനത്തിനു പകരം സ്വകാര്യവാഹനത്തിലാണ് സംഘം എത്തിയത്. തട്ടിക്കൊണ്ടുപോകല്‍ ശ്രദ്ധയില്‍പ്പെട്ട അഭിഭാഷകര്‍ പിന്നാലെയെത്തി.
ഇതോടെ ഡ്രൈവര്‍ വാഹനവുമായി പാഞ്ഞു. എന്നാല്‍ ഒരു പൊലിസുകാരന് വാഹനത്തില്‍ കയറാന്‍ സാധിച്ചില്ല. കൈയില്‍ കിട്ടിയ ഇയാളെ അഭിഭാഷകസംഘം മുറിയിലെത്തിച്ച് നന്നായി പെരുമാറിയത്രേ. പൊലിസുകാരനാണെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് ഒടുവില്‍ ഇയാള്‍ തടിയൂരിയത്.
കോടതിയിലെത്തിയ ആളെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെ തടയുകയെന്നതായിരുന്നു ഉദ്ദേശമെന്നും മഫ്തിയിലായതിനാല്‍ പൊലിസാണെന്ന് മനസിലായില്ലെന്നും അഭിഭാഷകര്‍ പറയുന്നു.
മര്‍ദിച്ചത് കേസാക്കുമെന്നായിരുന്നു പൊലിസിന്റെ ആദ്യ നിലപാടെങ്കിലും സംഭവം ഇരുകൂട്ടര്‍ക്കും തലവേദനയാകുമെന്ന സ്ഥിതിയിലായതോടെ ഒത്തുതീര്‍പ്പിലായി. എന്നാല്‍ സംഭവത്തില്‍ പൊലിസിനെതിരേ കോടതി സ്വമേധയാ കേസെടുത്തതായി പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു.
പ്രതിയുടെ കേസ് കോടതി വിളിച്ച കാര്യം പൊലിസിന് അറിയാതിരുന്നതാണ് പ്രശ്‌നത്തിനു കാരണമെന്നും കോടതി മുറിയില്‍ നിന്ന് അകലെ ഗോവണിയുടെ ഭാഗത്തു വച്ചാണ് പ്രതിയെ പിടികൂടിയതെന്നും പൊലിസ് പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago