ശരീഅത്ത് സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യത: പൂകോയ തങ്ങള്‍
കണ്ണൂര്‍: ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ് മതനിയമം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമെന്നും ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കേണ്ടത് ഭാരത സര്‍ക്കാറിന്റെ ബാധ്യതയാണെന്നും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ചന്തേര പൂകോയ തങ്ങള്‍.
എസ്.വൈ.എസ് ജില്ലാ കമ്മിറ്റി കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശരീഅത്തും കോടതിയും വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിഭാഗങ്ങള്‍ ഏത് അനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്ന് മുസ്‌ലിംകള്‍ക്ക് പറയാന്‍ അവകാശമില്ലാത്ത പോലെ ശരീഅത്ത് ഉപേക്ഷിക്കണം എന്ന് പറയാനുള്ള അവകാശവും ആര്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഹമ്മദ് തേര്‍ളായി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാക്ഷണം നടത്തി. മലയമ്മ അബൂബക്കര്‍ ബാഖവി, മുഹമ്മദ് ഷരീഫ് ബാഖവി വേശാല, പാലത്തായി മൊയ്തു ഹാജി, എ.കെ അബ്ദുല്‍ബാഖി, ഇബ്രാഹിം ബാഖവി, അബ്ദുറഹ്മാന്‍ ദാരിമി ബ്ലാത്തൂര്‍, സിദ്ധിഖ് ഫൈസി വെണ്‍മണല്‍, അശ്രഫ് ബംഗാളി മൊഹല്ല, അബ്ദുസത്താര്‍ വളക്കൈ, എസ്.കെ ഹംസ ഹാജി, ടി.എച്ച് ഷൗക്കത്തലി, ആര്‍. അബ്ദുല്ല ഹാജി, സലാം ദാരിമി കിണവക്കല്‍, മുഹമ്മദ് രാമന്തളി, ബഷീര്‍ അസ്അദി നമ്പ്രം, നജീബ് മുട്ടം, എ.പി ഇസ്മാഈല്‍, റസാഖ് പാനൂര്‍, അലി ഹാജി കണ്ണവം സംസാരിച്ചു. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനക്ക് സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കി.
ജില്ലാ എസ്.വൈ.എസ് കമ്മിറ്റി ജില്ലയിലെ പാവപ്പെട്ട അധ്യാപകര്‍ക്ക് നല്‍കുന്ന ക്ഷേമനിധി വിതരണം സയ്യിദ് സഫ്വാന്‍ തങ്ങള്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."