HOME
DETAILS

മണ്‍റ്രോത്തുരുത്ത് ദുരന്തനിവാരണ ആസൂത്രണ രേഖ ജില്ലാ സമിതി അംഗീകരിച്ചു

  
backup
September 23 2017 | 05:09 AM

%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b1%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0

 

കൊല്ലം: മണ്‍റ്രോത്തുരുത്ത് വില്ലേജിന്റെ ദുരന്ത നിവാരണ ആസൂത്രണ രേഖയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം.
അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതി രേഖ അംഗീകരിച്ചത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ച വില്ലേജ്തല പദ്ധതി കൊല്ലം ജില്ലയില്‍ ആദ്യമായി നടപ്പാക്കുന്നത് മണ്‍റ്രോത്തുരുത്തിലാണ്.
പ്രകൃതി ദുരന്തങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള മേഖലയെന്ന നിലയിലാണ് മണ്‍റ്രോത്തുരുത്തിനെ തിരഞ്ഞെടുത്തത്. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍, ഗ്രാമപഞ്ചായത്ത്, നോഡല്‍ എജന്‍സിയായ ഫൗണ്ടേഷന്‍ ഫോര്‍ ഡവലപ്‌മെന്റ് ആക്ഷന്‍ എന്നിവ സംയുക്തമായി യു.എന്‍.ഡി.പിയുടെ സഹകരണത്തോടെയാണ് പദ്ധതി രേഖ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ മണ്‍ട്രോത്തുരുത്തില്‍ സജ്ജമാക്കും.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പട്ടംതുരുത്ത് വെസ്റ്റ,് കിടപ്പറം തെക്ക്, പെരിങ്ങാലം മേഖലകളാണ് സുരക്ഷാ നടപടികളില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നതെന്ന് പദ്ധതി രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് ബോട്ട് ഗതാഗതത്തിന് പ്രത്യേക സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. മണ്‍ട്രോത്തുരുത്ത് പഞ്ചായത്തില്‍ മൂന്നു മേഖലകളിലായി തെരഞ്ഞെടുക്കപ്പെട്ട പ്രദേശവാസികള്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കിയിരുന്നു.
300 കിയോസ്‌കുകളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതിനായി 256 ടാങ്കുകള്‍ ലഭ്യമായിട്ടുണ്ട്. 130 എണ്ണം സജ്ജീകരിച്ചു. കിയോയ്‌സുകള്‍ തയ്യാറാക്കുന്നതിന് നിര്‍മിതി കേന്ദ്രവുമായി നിലവിലുള്ള കരാര്‍ ഒരു മാസത്തിനുള്ളില്‍ പുതുക്കണം.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫിസ് സൗകര്യങ്ങളും പ്രവര്‍ത്തനവും വിപുലപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
എ.ഡി.എം കെ.ആര്‍. മണികണ്ഠന്‍, മണ്‍റ്രോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago