വാക്‌സിനേഷന്‍ മാനേജ്‌മെന്റിനും മെഷീന്‍
വാക്‌സിനേഷന്‍ നല്‍കുക അത്ര സിംപിളാണെങ്കിലും കുറച്ചു പവര്‍ഫുളാണല്ലോ. അളവു തെറ്റുക, ഡോസ് മാറുക പോലുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ സാധ്യതയേറെയുള്ള മേഖലയാണ്.
നഴ്‌സുമാര്‍ക്ക് വലിയ സഹായം ചെയ്യാനായി കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രൂമെഡ് സിസ്റ്റം പുതിയൊരു മെഷീന്‍ അവതരിപ്പിച്ചിരിക്കുകയാണ്. വാക്‌സിനേഷന്‍ മാനേജ്‌മെന്റ് മെഷീന്‍.
നഴ്‌സുമാരുടെ സമയം ലാഭിക്കുന്നതിനു പുറമെ, കൃത്യതയോടെയുള്ള കൃത്യനിര്‍വ്വഹണത്തിനും മാലിന്യം കുറയ്ക്കാനും സഹായിക്കും ഇത്. മെഡിക്കേഷന്‍ കൂടുതല്‍ കാലം കൃത്യമായ താപനിലയില്‍ സൂക്ഷിക്കാനും തെറ്റുകള്‍ ഉണ്ടാവുന്നത് കുറയ്ക്കാനും മെഷീന്‍ സഹായിക്കും.
മെഷീനകത്തു തന്നെ വാക്‌സിനേഷന്‍ സൂക്ഷിക്കാനുള്ള സ്ഥലമുണ്ട്. വൈദ്യുതി പോയാല്‍ ഫ്രഷ്‌നസ്സോടെ സൂക്ഷിക്കാന്‍ മെഷീനിലെ ബാറ്ററിയെ ആശ്രയിക്കും. എത്ര വാക്‌സിനേഷന്‍ ബാക്കിയുണ്ടെന്നും എത്ര ഉപയോഗിച്ചുവെന്നും ഡിജിറ്റല്‍ മോണിറ്ററിലൂടെ മനസ്സിലാക്കാനാവും.
വാക്‌സിനേഷന്‍ നല്‍കുന്ന നഴ്‌സിന്റെ വിരലടയാളം നല്‍കിയാലാണ് ഓരോ പ്രാവശ്യവും മരുന്ന് നിറച്ച സിറിഞ്ച് തയ്യാറാവുക. ഒടുവില്‍ ബില്ലിങ് അടക്കം ഇതേ മെഷീന്‍ തന്നെ ചെയ്തുതരും.
ഇനി കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കണമെങ്കില്‍ അതുമാവാം. എല്ലാ കാര്യങ്ങളും കംപ്യൂട്ടറിലൂടെ വിലയിരുത്താനുമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."