HOME
DETAILS
MAL
മെഡിക്കല്‍ വിദ്യാഭ്യാസ നിയമത്തിന് ഗവര്‍ണറുടെ അംഗീകാരം
backup
September 24 2017 | 00:09 AM
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ രക്ഷിക്കുന്നതിനായി നിയമസഭ പാസാക്കിയ നിയമത്തിന് ഗവര്‍ണറുടെ അംഗീകാരം. സ്വാശ്രയ കോളജുകള്‍ക്കൊപ്പം കല്പിത സര്‍വകലാശാലകള്‍, അവയുടെ സ്ഥാപനങ്ങള്‍ എന്നിവയിലെ പ്രവേശനവും ഫീസും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തുന്നതിനും ഫീസ് നിശ്ചയിക്കുന്നതിനും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി, ഗോത്ര വര്‍ഗ മറ്റു പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സീറ്റ് സംവരണം ചെയ്യുന്നതിനുമുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."