ബഹ്റൈനില്‍ വിദേശ വനിതയുടെ കൊലപാതകം: സ്വദേശി അറസ്റ്റില്‍
മനാമ: ബഹ്റൈനില്‍ വിദേശ വനിതയെ കൊലപ്പെടുത്തി മരുഭൂമിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഒരു ബഹ്റൈന്‍ സ്വദേശി പിടിയില്‍.
കേസ് നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തുടര്‍നടപടികള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. 30 വയസ്സുള്ള വിദേശ വനിതയാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന ജുഫൈറിലെ ഫ്ളാറ്റില്‍ നിന്ന് ഇസാ ടൗണിലെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണു കരുതപ്പെടുന്നത്.
38കാരനായ പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന ഇടമായിരുന്നു ഇത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ലഹരിമരുന്ന് ഉപയോഗിച്ചു. അടുത്തദിവസം രാവിലെ മരണമടഞ്ഞ നിലയിലായിരുന്നു യുവതി. ഇയാള്‍ യുവതിയുടെ മൃതദേഹം സഖിര്‍ പ്രദേശത്തുള്ള മരുഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു. ലഹരിയുടെ അമിത ഉപയോഗമാണു മരണകാരണം എന്നാണു പ്രാഥമിക നിഗമനം. മയക്കുമരുന്ന് ഉപയോഗിച്ചതും മൃതദേഹം ഒളിപ്പിച്ചതുമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. യുവതിയോടൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചതായും മൃതദേഹം മറവുചെയ്തതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പബ്ലിക് പ്രോസിക്ക്യൂഷന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."