ഖാദി ഓണം-ബക്രീദ് മേള സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരില്‍
കണ്ണൂര്‍: കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെയും ഖാദി സ്ഥാപനങ്ങളുടെയും ഓണം ബക്രീദ് മേളയ്ക്ക് ഇന്നു തുടക്കമാകും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് കായിക മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. ഗ്രാമ വ്യവസായങ്ങളുടെ ഉദ്ഘാടനം പി.കെ ശ്രീമതി എം.പിയും ആദ്യവില്‍പന മേയര്‍ ഇ.പി ലതയും നിര്‍വഹിക്കും. സംരഭകര്‍ക്കുള്ള സബ്‌സിഡി വിതരണം സി കൃഷ്ണന്‍ എം.എല്‍.എയും ഓണം മേള മെഗാ സമ്മാന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷും ഉദ്ഘാടനം ചെയ്യും. 100 കോടി രൂപയുടെ ഖാദി ഉല്‍പന്നങ്ങളാണ് വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 500ല്‍ പരം ഖാദി വില്‍പന ശാലകളില്‍ മേള നടക്കും. ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. വസ്ത്രങ്ങള്‍ക്കു പുറമേ ചൂരല്‍ ഉല്‍പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവയും മേളയിലുണ്ടാകും. ഉപഭോക്താക്കള്‍ക്കായി പ്രത്യേക സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനമായി അഞ്ചുപവന്‍ വീതം അഞ്ചുപേര്‍ക്കും രണ്ടാം സമ്മാനമായി രണ്ടു പവന്‍ മൂന്നുപേര്‍ക്കും മൂന്നാം സമ്മാനമായി ഒരുപവന്‍ വീതം 14 പേര്‍ക്കും സമ്മാനമായി നല്‍കും. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി കെ രാമചന്ദ്രന്‍ ഐ.എ.എസ്, എം മുഹമ്മദ് ഹാരിസ്, ആര്‍ തുളസീധരന്‍ പിള്ള, എന്‍ നാരായണന്‍, ടി.സി മാധവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."