ആറ് മാസം: പിടികൂടിയത് ആറ് കോടിയുടെ സ്വര്‍ണം
കൊണ്ടോട്ടി: ആറുമാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് എയര്‍ കസ്റ്റംസ് പിടികൂടിയത് 6 കോടിയുടെ 20.5 കിലോ സ്വര്‍ണം. ചെറുതും വലുതുമായി 65 കള്ളക്കടത്ത് കേസുകളാണ് ഇതിനകം പിടികൂടിയതെന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പറഞ്ഞു. കസ്റ്റംസിന് പുറമെയുള്ള ഏജന്‍സികളും കളളക്കടത്ത് പിടികൂടിയിട്ടുണ്ട്.
സ്വര്‍ണത്തിന് പുറമെ 75 ലക്ഷത്തിന്റെ 53 കിലോഗ്രാം വിദേശ കുങ്കുമപ്പൂവുകളും,13.5 ലക്ഷത്തിന്റെ വിദേശ സിഗരറ്റ് കാര്‍ട്ടണുകളും പിടികൂടി. നോട്ട് നിരോധനത്തിന് ശേഷം കറന്‍സി കടത്തും കരിപ്പൂരില്‍ വര്‍ധിച്ചിട്ടുണ്ട്. ആറ് മാസത്തിനിടെ വിദേശത്തേക്ക് കയറ്റാന്‍ ശ്രമിച്ച 1.63 കോടിയുടെ വിദേശ കറന്‍സികളാണ് പിടികൂടിയത്. പതിവ് കള്ളക്കടത്ത് രീതിയില്‍ നിന്ന് വ്യത്യസ്ഥമായ തന്ത്രങ്ങളാണ് കള്ളക്കടത്ത് സംഘം പരീക്ഷിക്കുന്നത്. ഇതുകൊണ്ടു തന്നെ കസ്റ്റംസിന്റെ അവസരോചിത ഇടപെടല്‍ മൂലമാണ് കള്ളക്കടത്തു സാമഗ്രികള്‍ പിടികൂടാനാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."