ലളിതകലാ അക്കാദമി ചെയര്‍മാനെതിരായ ചിത്രകാരിയുടെ പരാതിക്കെതിരേ സി.പി.എം മുഖപരാതിക്കെതിരേ സി.പി.എം മുഖപത്രംപത്രം
തൃശൂര്‍: കേരളാ ലളിതകലാ അക്കാദമി ചെയര്‍മാനെതിരേ ഉയര്‍ന്ന പരാതിക്കെതിരേ സി.പി.എം മുഖപത്രം. കലാകാരികളോടും വനിതാ ജീവനക്കാരോടും അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നാരോപിച്ച് ചിത്രകാരി രതീദേവി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ കൂടാതെ പരാതിയുടെ പകര്‍പ്പ് മന്ത്രി എ.കെ. ബാലനും വനിതാകമ്മിഷനും വകുപ്പ് സെക്രട്ടറിക്കും നല്‍കിയിരുന്നു. എന്നാല്‍ ആരോപണം തെറ്റാണ് എന്ന നിലയിലാണ് പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത. അപവാദ പ്രചാരണത്തിനെതിരേ അക്കാദമിയിലെ ജീവനക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തിയെന്നും വാര്‍ത്തയില്‍ പറയുന്നു. പരാതിക്കെതിരേ അക്കാദമിയിലെ ജീവനക്കാര്‍ പുറത്തിറക്കിയ പ്രതിഷേധകുറിപ്പില്‍ 17 പേര്‍ ഒപ്പിട്ടുവെന്നുള്ള വാര്‍ത്ത കൊച്ചിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തൃശൂരിലാണ് ലളിതകലാ അക്കാദമിയുടെ ആസ്ഥാനം. അക്കാദമി ചെയര്‍മാന്‍ സത്യപാലിനെ അനുകൂലിച്ചുള്ള വിശദീകരണ കുറിപ്പില്‍ തൃശൂരിലെ രണ്ടു സ്ഥിരം ജീവനക്കാരും എറണാകുളത്തെ ഒരു സ്ഥിരം ജീവനക്കാരനും മാത്രമാണ് ഒപ്പിട്ടിരിക്കുന്നത്. ബാക്കി ഒപ്പിട്ടവര്‍ താല്‍ക്കാലിക ജീവനക്കാരാണ്.
എറണാകുളത്ത് ദിവസവേതനാടിസ്ഥാനത്തിലുള്ളവരാണ് ഭൂരിഭാഗവും. ഇടതുപക്ഷ നോമിനികളായി ഇത്തവണ കയറിപ്പറ്റിയവരാണ് കൂടുതല്‍ പേരും. സത്യപാലിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് താല്‍ക്കാലിക ജീവനക്കാര്‍ ഒപ്പിട്ടതെന്നും അരോപണമുണ്ട്. അക്കാദമിയില്‍ താല്‍ക്കാലിക ജീവനക്കാരുള്‍പ്പടെ എഴുപതോളം പേരാണ് ജോലി ചെയ്യുന്നത്. പല ജില്ലകളിലെയും ജീവനക്കാരെ സത്യപാല്‍ നേരിട്ട് വിളിച്ച് തനിക്ക് അനുകൂലമായ കുറിപ്പില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ ഭൂരിഭാഗം പേരും ഒപ്പിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലും ചെയര്‍മാനെ അനുകൂലിക്കുന്നവര്‍ പ്രചാരണം നടത്തുന്നുണ്ട്.
അവര്‍ ജീവനക്കാരുടെ ഈ കുറിപ്പും പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെ അക്കാദമിയുടെ നിയമം ലംഘിച്ച് പത്രക്കുറിപ്പിറക്കിയ ജീവനക്കാരോട് നാളെ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ വിശദീകരണം തേടുമെന്നാണറിയുന്നത്. സത്യപാലിനെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."