HOME
DETAILS

മുരുകന്റെ മരണം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല: ഡി.ജി.പിക്കും ആരോഗ്യ സെക്രട്ടറിക്കും വിമര്‍ശനം

  
backup
September 24 2017 | 22:09 PM

%e0%b4%ae%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d


തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡി.ജി.പിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശനം.
ഗൗരവതരമായ മനുഷ്യാവകാശ വിഷയമായിട്ടും റിപ്പോര്‍ട്ട് ഹാജരാക്കാത്ത നടപടി തൃപ്തികരമല്ലെന്ന് കമ്മിഷന്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അവസാന അവസരമെന്ന നിലയില്‍ ഡി.ജി.പിക്കും ആരോഗ്യ സെക്രട്ടറിക്കും ഒരിക്കല്‍ കൂടി നോട്ടിസയക്കാനും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവായി.
ആരോഗ്യ സെക്രട്ടറി, ഡി.ജി.പി, കൊല്ലം ജില്ലാ പോലിസ് മേധാവി എന്നിവരില്‍ നിന്നുമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് മാത്രമാണ് പ്രസ്തുത റിപ്പോര്‍ട്ടിലുള്ളത്. ആരോഗ്യ സെക്രട്ടറിക്കും ഡി.ജി.പിക്കും ഓര്‍മ്മ കുറിപ്പുകള്‍ അയച്ചിട്ടും റിപ്പോര്‍ട്ട് ഹാജരാക്കാത്ത പശ്ചാത്തലത്തിലാണ് വിമര്‍ശനം. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കേസ് ഒക്‌ടോബര്‍ 17ന് വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  10 hours ago