HOME
DETAILS
MAL
മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്
backup
September 25 2017 | 06:09 AM
ഊട്ടി: വീടിനു മുന്നില്‍ മതില് നിര്‍മിക്കാന്‍ കുഴി എടുത്തുക്കൊണ്ടിരിക്കെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പരുക്കുപറ്റി. ഊട്ടിയിലെ കാന്തലില്‍ താമസിക്കുന്ന അരുണ്‍ ബാഷയുടെ വീടിനു മുന്‍വശത്ത് മണ്ണെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സെന്തില്‍, രവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൂടാതെ രണ്ടുപേര്‍ കൂടി ജോലിക്കുണ്ടായിരുന്നു. ജോലി നിര്‍ത്തി കുഴിയില്‍ നിന്ന് കയറുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. മണ്ണില്‍ കുടുങ്ങിയ ഇവരെ ഊട്ടിയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. ഇവര്‍ ഊട്ടി താലൂക്ക് ആശിപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."