മ്ലാനമാവുന്ന പ്രവാസമുഖം
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി 2002 ജനുവരിയില്‍ പ്രഖ്യാപിച്ചതാണ് പ്രവാസികള്‍ക്കായി ഒരു 'കൂടിച്ചേരല്‍ദിവസം' . അദ്ദേഹം വിദേശയാത്രയില്‍ കണ്ടുമുട്ടിയ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു കമ്മിറ്റിയെ നിശ്ചയിക്കുകയും കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം വര്‍ഷത്തില്‍ ഒരു ദിവസം അവരെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി പ്രവാസത്തിന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അതോടൊപ്പം ഇന്ത്യയുടെ സമ്പത്ത് ഘടനയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പിക്കുകയുമായിരുന്നു പ്രവാസി ഭാരതീയ ദിവസ് കൊണ്ട് വാജ്‌പേയി ഉദ്ദേശിച്ചത്.
മഹാത്മാഗാന്ധി പ്രവാസം നിര്‍ത്തലാക്കി സൗത്ത് ആഫ്രിക്കയില്‍ നിന്നു 1915 ജനവരി 9നു ബോംബെയില്‍ വന്നിറങ്ങിയതിന്റെ ഓര്‍മ പുതുക്കല്‍കൂടിയാണ് ജനവരി 7 മുതല്‍ 9 വരെയുള്ള പ്രവാസി ഭാരതീയ ദിവസ്. 2003ല്‍ ആരംഭിച്ച ഈ പ്രക്രിയ പക്ഷെ സാധാരണക്കാരനായ പരശതം പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവും ചെയ്തിട്ടില്ല .സാധാരണക്കാരായ പ്രവാസി ഇന്നും യാതനകളും, ക്ലേശങ്ങളുമായി കഴിയുമ്പോള്‍ വമ്പന്‍ കച്ചവടക്കാരുടെ ഒത്തുചേരല്‍ എന്നതിലുപരി മറ്റൊന്നും കാഴ്ചവയ്ക്കാന്‍ പഞ്ചനക്ഷത്ര കൂടിച്ചേരല്‍ പ്രയോജനപ്പെട്ടിട്ടില്ല. പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് കൊണ്ടാടിയത് ഇക്കഴിഞ്ഞ ജനുവരി 7 ,9 തിയതികളില്‍ ബംഗളൂരുവില്‍ ആയിരുന്നു. അവിടെയും സ്ഥിതി മറ്റൊന്നായിരുന്നില്ല.
പതിവുപോലെ അവിടെയും ഒരു തീം ഉണ്ടായിരുന്നു. ‘ഞലറളശിശിഴ ലിഴമഴലാലി േംശവേ വേല കിറശമി ഉശമുെീൃമ' എത്ര മനോഹരമായ തീമുകള്‍, കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളിലും ഇത്തരം അര്‍ഥവത്തായ തീം പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഒന്നും നാളിതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ചെലവില്‍ കാട്ടിക്കൂട്ടിയ മാമാങ്കം എന്നതിലുപരി സാധാരണക്കാരനായ പ്രവാസിയെ ലക്ഷ്യം വച്ചായിരുന്നില്ല പ്രവാസി സംഗമങ്ങള്‍.
സാധാരണക്കാരനായ പ്രവാസി തെന്റ സ്വപ്നങ്ങള്‍ വിറ്റ് കാശുണ്ടാക്കുമ്പോള്‍ വിലക്കുവാങ്ങുന്ന അവാര്‍ഡുകളുമായി പണക്കാരന്‍ ആദരിക്കപ്പെടുന്നു. വിലകുറഞ്ഞ പതിവ് രാഷ്ട്രീയ കച്ചവടം അവിടെയും നടക്കുന്നു . പ്രവാസത്തിന്റെ നോവും നൊമ്പരവും അനുഭവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ പ്രവാസിയുടെ യാതൊരു പ്രശ്‌നങ്ങളും ഇവരാരും ചര്‍ച്ച ചെയ്യുകയോ പരിഹാരം തേടുകയോ ചെയ്തിട്ടില്ല. തൊഴില്‍ രഹിതരായവരുടെയും ജോലി നഷ്ടപ്പെട്ടവരുടെയും എണ്ണം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതലായിരിക്കുന്നു എന്ന ഭീതിദമായ സത്യം മനസ്സിലാകാത്തവരല്ലല്ലോ ഇത്തരം വേദികളില്‍ വന്നുപോവുന്നവര്‍.
ഗള്‍ഫ് രാജ്യങ്ങളുടെ ചുറ്റുവട്ടത്തില്‍ നടക്കുന്ന അസ്ഥിരതയും, എണ്ണയുടെ വിലത്തകര്‍ച്ചയും, സ്വദേശിവല്‍കരണവും കാരണം മേഖലയിലധിവസിക്കുന്ന പ്രവാസികളില്‍ ആകുലതയും അങ്കലാപ്പും ഏറിവരികയാണ്. അങ്ങനെ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തെകുറിച്ചുപോലും ഒരിക്കലും ഇവര്‍ ചര്‍ച്ച ചെയ്തിട്ടില്ല. സഊദിഅറേബ്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ' നിതാഖാത്ത്' അതിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുന്നു . കഴിഞ്ഞ 10 വര്‍ഷതിന്നിടയിലുണ്ടായ ഗള്‍ഫിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. അഭൂതപൂര്‍വമായ ഒരു തിരിച്ചുവരവുണ്ടായാല്‍ അതിനെ നേരിടാന്‍ നമ്മുടെ സംസ്ഥാനം സജ്ജമല്ലെന്ന തിരിച്ചറിവ് പ്രവാസികളില്‍ ഉണ്ടാവണം.
അഴിമതിയും, രാഷ്ട്രീയ ജീര്‍ണതയും നടക്കുന്ന ഒരു സംസ്ഥാനത്തില്‍നിന്ന് പ്രവാസികള്‍ക്ക് പ്രതീക്ഷിക്കുന്നതില്‍ പരിമിതികള്‍ ഏറെയുണ്ട്. ഇത് പലതവണ പ്രവാസികള്‍ അനുഭവിച്ചതുമാണ്, കുവൈറ്റ് യുദ്ധാനന്തരം തിരിച്ചു വന്നവര്‍ക്കുള്ള പുനരധിവാസ പ്രഖ്യാപനത്തിലെ അപഹാസ്യത ആരും മറന്നുകാണില്ല. ഇന്ന് സഊദിഅറേബ്യയിലെ ഷോപ്പിങ് മാളുകളില്‍പോലും സ്വദേശിവല്‍കരണം നടപ്പാക്കി കൊണ്ടിരിക്കുയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇത് പ്രതീക്ഷിക്കാവുന്നതാണ്, പക്ഷെ പ്രവാസികളോ നമ്മുടെ സര്‍ക്കാരോ യാതൊരു മുന്നൊരുക്കങ്ങളും നടത്തുന്നില്ല.
വരാനിരിക്കുന്ന സാഹചര്യത്തെക്കുറിച്ചോ അതുണ്ടാക്കാന്‍ പോവുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രയാസങ്ങളെ കുറിച്ചോ ഒരാലോചനപോലും നടക്കുന്നില്ല. വരുന്നിടത്തുവച്ചു കാണാം എന്ന പതിവ്പല്ലവി ആവര്‍ത്തിക്കുന്നു. എത്ര നിസംഗതയോടെയാണ് ഭരണകൂടം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വീക്ഷിക്കുന്നത്. 85% ഗള്‍ഫ് പ്രവാസിയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പണിപ്പെടുന്നവനാണ്.
കേവലം 10ശതമാനം സാമാന്യം മെച്ചപ്പെട്ടണ്ടഅവസ്ഥയില്‍ ജീവിക്കുന്നുണ്ട്. ബാക്കിവരുന്ന 5ശതമാനം സര്‍ക്കാരിനെയും സമൂഹത്തെയും ഭരണത്തെയും വിലക്കുവാങ്ങാന്‍ പാകത്തിലുള്ളവരാണ്.ഭരണകൂടത്തിനും രാഷ്ട്രീയക്കാര്‍ക്കും ഈ 5 ശതമാനക്കാരോടാണ് താല്‍പര്യം. മേല്‍പറഞ്ഞ കുറഞ്ഞ ശതമാനക്കാര്‍ വല്ലപ്പോഴും എറിഞ്ഞു കൊടുക്കുന്ന കാരുണ്യം കൊണ്ടാണ് ലേബര്‍ ക്യാംപുകളിലും മറ്റും പലരും കഴിഞ്ഞുകൂടുന്നത്. പക്ഷെ എല്ലാവരും ചഞകഎന്ന ഓമന പേരില്‍ അറിയപ്പെടുന്നു. അതുകൊണ്ടല്ലേ കേരളത്തിലെ മെഡിക്കല്‍ സീറ്റിനുപോലും സംവരണം ഏര്‍പെടുത്തിയതും അത് 20 ലക്ഷമായി ചഞകനിജപ്പെടുത്തിയതും. അതിനാല്‍ തന്നെ ഒരു പാവപ്പെട്ട ചഞകക്കാരന്റെ മക്കള്‍ക്ക് ഇവിടെ മെഡിക്കല്‍വിദ്യാഭ്യാസം മരീചികയായിതീരുന്നു. പണക്കാരായ ചഞക മക്കള്‍ പഠിച്ചാല്‍ മതിയെന്ന് സര്‍ക്കാരും സ്വകാര്യ മെഡിക്കല്‍കോളജുകളും തീരുമാനിച്ചുകഴിഞ്ഞു.
പ്രവാസിയുടെ വിമാനയാത്രകള്‍
കഴിഞ്ഞ നാല്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പ്രവാസിയുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ വിമാനയാത്രാ കൂലിയാണ്.പതിനാല് 'പ്രവാസി ഭാരതീയദിവസ്' കൊണ്ടാടിയപ്പോഴും അവിടെ ഒരു വാക്കുപോലും ഉരിയാടാന്‍ ക്ഷണിക്കപ്പെട്ട പ്രവാസികള്‍ക്ക് ആയിട്ടില്ല . യാതൊരു പരിഹാരവും കാണാന്‍ ഭരണാധികാരികള്‍പോലും ശ്രമിക്കുന്നില്ല എന്ന യാഥാര്‍ഥ്യം പ്രവാസികള്‍ മനസ്സിലാക്കണം. ഭരണകൂടം മനസ്സുവച്ചാല്‍ ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന വിമാനക്കൂലിപ്രശ്‌നം എന്തുകൊണ്ട് ഇത്തരം വേദികളില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നതിനുപുറകില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ട കച്ചവടമോ, രാഷ്ട്രീയമോ? അതോ തികഞ്ഞ അവഗണനയോ?.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യു.എ.ഇ.യിലും സഊദി അറേബ്യയിലുമാണ്. ഇതില്‍ യു.എ.ഇ.യുമായുള്ള വ്യോമയാന ഉഭയകക്ഷി കരാര്‍ ദുബായ്ക്ക് സ്വന്തമായും മറ്റു ഇതര എമിറേറ്റ്‌സിന് വേറെയുമാണ്. ദുബായ് മാത്രം ആഴ്ചയില്‍ 65,000 സീറ്റുകള്‍ ഉപയോഗിക്കുന്നു. പക്ഷെ യാഥാര്‍ഥ്യം മറ്റൊന്നാണ്. ദുബായ്ക്കാര്‍ക്ക് ഈ സീറ്റുകള്‍പോര. അവര്‍ ആവശ്യപ്പെടുന്നത് 1,30,000 സീറ്റുകളാണ്. അതുകൊടുക്കാന്‍ ഇന്ത്യ തയാറില്ല. അവിടെയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ആവശ്യാനുസരണം ഉഭയകക്ഷികരാറില്‍ സീറ്റുകള്‍ കൊടുത്താല്‍ വിമാനനിരക്ക് ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കും.
എല്ലാ കച്ചവടത്തിന്റെയും കാതലായവശം ൗെുുഹ്യ & റലാമിറ ആണല്ലോ. സീറ്റുകള്‍ക്ക് കൂടുതല്‍ ആവശ്യം വരികയും അതിനുതക്ക സപ്ലൈ(ലഭ്യത) ഇല്ലാതാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉള്ള സീറ്റുകള്‍ വലിയവിലയില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇങ്ങനെ വരുമ്പോള്‍ എല്ലാവരും പഴിചാരുന്നത് എയര്‍ ഇന്ത്യയെയും മറ്റു വിമാനകമ്പനികളേയുമാണ്. എന്തുകൊണ്ട് ആരും സിവില്‍ഏവിയേഷന്‍ മന്ത്രാലയവുമായി ഇതെക്കുറിച്ച് ചര്‍ച്ചചെയ്യുന്നില്ല. പാര്‍ലമെന്റില്‍ ഒരു ചോദ്യോത്തരവേളയില്‍ എം.പി മാര്‍ അവരുടെ ആക്രോശങ്ങളില്‍ ഒതുക്കുന്നു പ്രവാസികളുടെ വിമാനക്കൂലി പ്രശ്‌നം. അതിന്റെ സാങ്കേതിക വശങ്ങള്‍ നാളിതുവരെ ഒരിടത്തും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. അവിടെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് നമ്മുടെ എം.പി.മാരും മന്ത്രിമാരും കീഴടങ്ങി. എന്തുകൊണ്ട് ഓപ്പണ്‍ സ്‌കൈ പോളിസി ഇന്ത്യ നടപ്പാക്കുന്നില്ല. പേരിനുമാത്രം ഇന്ത്യയില്‍ഓപ്പണ്‍ സ്‌കൈപോളിസിയുണ്ട്, അത് സാര്‍ക്ക് രാജ്യങ്ങളുമായും, പിന്നെ 5000 കിലോമീറ്ററിന്നപ്പുറത്തേക്കുമാണ്.
ഈ സ്ഥിതി മാറ്റാനും മൊത്തമായി ഒരു ഓപ്പണ്‍ സ്‌കൈ പോളിസി നടപ്പില്‍ വരുത്തുവാനും കേന്ദ്രസര്‍ക്കാര്‍ തയാറാവണം. യൂറോപ്പിനും, യു.സ്.എക്കും ഓപ്പണ്‍ സ്‌കൈ പോളിസികൊണ്ട് യാതൊരുപ്രയോജനവും ഇല്ല. അവിടെനിന്നു യാത്രക്കാരും വിമാനവും താരതമ്യേന കുറവാണ്. സാര്‍ക്ക് രാജ്യങ്ങളില്‍നിന്നും സ്ഥിതി വ്യത്യസ്തമല്ല. ഇവിടങ്ങളില്‍ ഓപ്പണ്‍ സ്‌കൈ പോളിസി നിലനില്‍ക്കുകയും 5000 കി.ലോ.മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ചിറ്റമ്മ നയം മാറ്റുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായാല്‍ വിമാനനിരക്ക് പ്രശ്‌നത്തിനു വലിയ ആശ്വാസമാവും. അതോടൊപ്പം കൂട്ടിവായിക്കേണ്ടുന്ന മറ്റൊന്നാണ് ഗള്‍ഫില്‍ നിന്നു ശവശരീരം സ്വന്തം കുടുംബത്തില്‍ എത്തിക്കുക എന്നത്.
ഏകദേശം 6000 പേര്‍ പ്രതിവര്‍ഷം ഗള്‍ഫില്‍ മരിക്കുന്നതായാണ് കണക്ക്. ജീവിതം പാതിവഴിയില്‍ നിര്‍ത്തലാക്കാന്‍ വിധിക്കപ്പെടുന്ന ഈ ഹതഭാഗ്യരോട് ഇത്തിരിയെങ്കിലും കരുണ കാണിക്കാന്‍ ഒരു സര്‍ക്കാരും തയാറാവുന്നില്ല. ഭീമമായ വിദേശനാണ്യം നേടികൊടുക്കുന്ന പ്രവാസിയോടുകാണിക്കുന്ന കൊടും ക്രൂരതയുടെ മറ്റൊരു മുഖംകൂടിയാണിത്. പണ്ടുമുതലേ ആദ്യമായി വിദേശത്ത് പോവുന്നവരോട് ഈടാക്കിയ ഇമിഗ്രേഷന്‍ ഫീ ഇനത്തില്‍ ദശലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലുണ്ട് .
അതോടൊപ്പം വിദേശത്തെ എംബസികളില്‍ നിന്ന് പിരിക്കുന്ന സെസ്സ് വേറെയും. 'ഇന്ത്യന്‍ കമ്മ്യുണിറ്റി വെല്‍ഫയര്‍ ഫണ്ട്' എന്ന പേരില്‍ ശേഖരിക്കുന്ന ഈ വലിയതുക എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി ഉപയോഗിക്കുന്നു എന്നതുപോലും സുതാര്യമല്ല. സമൂഹത്തിലെ കുറെ ഭീമന്മാരെ വിളിച്ചുവരുത്തി അത്താഴം കൊടുക്കുന്ന പതിവൊഴിച്ചാല്‍ മറ്റെന്തിനാണ് ഇത്തരം തുകകള്‍ ചെലവഴിക്കുന്നത്.യാതൊരു പ്രയാസവുമില്ലാതെ പാവപ്പെട്ട ഗള്‍ഫ് ഇന്ത്യക്കാരുടെ ശവശരീരങ്ങളെങ്കിലും നാട്ടിലെ ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ അതാതു എംബസികളോട് 'പ്രവാസി ഭാരതീയ ദിവസ്' കൊണ്ടാടുമ്പോള്‍ പറഞ്ഞുകൂടെ. മൂന്നു ദിനരാത്രങ്ങള്‍ക്കായി ചെലവഴിക്കുന്ന ഭീമമായ സംഖ്യയുടെ ഒരംശം മതി അന്തസ്സോടെയുള്ളഒരു അന്ത്യയാത്രക്ക് .
പുനരധിവാസം
ഗള്‍ഫ്‌മേഖലയിലെ അസ്ഥിരതയും അസ്വസ്ഥതയും തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സ്വന്തം പൗരന്മാക്ക് ജോലിയും സുഖസൗകര്യങ്ങളുംനല്‍കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും പ്രാഥമിക കടമയാണ്.
ജനാധിപത്യത്തില്‍ വോട്ടു ബാങ്കുകളെ സംരക്ഷിക്കുന്ന പോലെ രാജകീയ ഭരണത്തില്‍ രാജാക്കന്മാരുടെ നിലനില്‍പ്പ് ഭദ്രമായി തുടരുന്നതിനു സ്വന്തം പൗരന്മാരെ സന്തുഷ്ടരാക്കണം.അതവര്‍ ചെയ്തു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് 'നിതാഖത്തും' തുടര്‍നടപടികളും. ക്ഷൗരം ചെയ്യാന്‍ പോലും അന്യരാജ്യക്കാരെ ആശ്രയിക്കേണ്ടിവരാത്തവിധം ഗള്‍ഫ് നാടുകള്‍ സജ്ജമായികൊണ്ടിരിക്കുന്ന ഈ വര്‍ത്തമാനകാലത്ത് തിരിച്ചുവരാന്‍ നിര്‍ബന്ധിതരാവുന്നവരെ പുനരധിവസിപ്പിക്കാനുള്ള കര്‍മ പദ്ധതികളെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പലപേരുകളിലായി നമുക്കും ഒരുപാടു പ്രവാസ പദ്ധതികള്‍ ഉണ്ട്. പ്രവാസി ക്ഷേമകാര്യ വകുപ്പും ഉണ്ട്. നോര്‍ക്കയില്‍ വായ്പ എടുക്കാനായി പോയവരുടെകഷ്ടപ്പാടിന്റെ കഥകള്‍ നിത്യേനയെന്നോണം നാം കേള്‍ക്കുന്നു, ഇപ്പോഴിതാ പ്രവാസി ക്ഷേമനിധിയും വരുന്നു. പക്ഷെ ഈ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ പാവപ്പെട്ട തിരിച്ചുവരാന്‍ നിര്‍ബന്ധിതരായ പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. പ്രവാസ വകുപ്പിലും നോര്‍ക്ക മുതലായ സ്ഥാപനങ്ങളിലും കാലികമായ പരിഷ്‌കാരങ്ങള്‍ വരുത്താതെ പ്രവാസികള്‍ക്ക് യാതൊന്നും ലഭിക്കില്ല.
അപകടകരമായ, ക്രൂരമായ, മനസാക്ഷിയില്ലാത്ത ഇടപെടലുകള്‍ നടത്തുന്നവരാണ് ഇന്നത്തെ ബ്യൂറോക്രസി. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിനു മാത്രമേ ഈ വെള്ളാനകളെ നിലക്കുനിര്‍ത്താനാവൂ. വെറും കയ്യോടെ തിരിച്ചെത്തുന്ന കഷ്ടത അനുഭവിക്കുന്ന പ്രവാസിക്ക് വല്ലതും ചെയ്തുകൊടുക്കാന്‍ സന്മനസ്സുള്ള ഭരണകൂടമാണ് നമുക്കാവശ്യം.
വിദേശ ഇന്ത്യക്കാര്‍ വോട്ടുബാങ്ക് ആവാത്തതിനാലാണ് അവരെ അവഗണിക്കുന്നത് എന്നതാണ് സത്യം. നോര്‍ക്ക മുതലായ സ്ഥാപനങ്ങള്‍ പ്രവാസികളെ സംരക്ഷിക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷം റിട്ടേണ്‍ സമര്‍പ്പിക്കാത്ത നോര്‍ക്ക, നോര്‍ക്ക റൂട്‌സ് എന്നീ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുതത്തിയതും അതിലെ വലിയ ചഞക ഡയരക്ടര്‍മാരേ അയോഗ്യരാക്കിയതും ഈയടുത്താണല്ലോ. ഇതില്‍നിന്നുതന്നെ മനസിലാക്കാം ഈ വെള്ളാന ആര്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിച്ചിരുന്നതെന്ന്. സത്യത്തില്‍ പ്രവാസിക്ക് ഇത്തരം സ്ഥാപനങ്ങള്‍ എന്നും അന്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."