തോമസ് ചാണ്ടിയെ പിന്തുണച്ച് ഇ.പി ജയരാജന്
കണ്ണൂര്‍: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് ഇ.പി ജയരാജന് എം.എല്‍.എ. ആക്ഷേപം ഉയര്‍ന്നാലുടന്‍ രാജിവച്ച് പൊകുന്നവരല്ല ഇടതുപക്ഷ സര്‍ക്കാരിന്റെ മന്ത്രിമാരെന്ന് ഇ.പി ജയരാജന് പറഞ്ഞു.
കണ്ണൂരില്‍ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്.
മാധ്യമങ്ങളെ കൂട്ടുപിടിച്ച് മന്ത്രിമാരെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണ്. കൈയേറ്റം ചെയ്തതായി എന്തു തെളിവാണ് മന്ത്രിക്കെതിരേയുള്ളത്. ആരെങ്കിലും പറയുന്നത് കേട്ട് അത് വിളിച്ച് പറയുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നത്. പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് പറയണം.
എല്‍.ഡി.എഫ് മന്ത്രിമാര്‍ സംശുദ്ധരാണ്. മന്ത്രിക്കെതിരേ കോണ്‍ഗ്രസുകാര്‍ നടത്തുന്ന സമരത്തെ അണികള്‍ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. തെറ്റുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."