ട്രാഫിക ്നിയമലംഘനം: ഡ്രൈവിങ് ലൈസന്‍സ് ഉടനടി സസ്പെന്‍ഡ് ചെയ്യും
കൊല്ലം: ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി പൊലിസ്. നിയമലംഘകരുടെ ലൈസന്‍സ് ഉടനടി സസ്പെന്‍ഡ് ചെയ്യാന്‍ ദക്ഷിണമേഖലാ ട്രാഫിക് പൊലിസ് സൂപ്രണ്ട് വി. അജിത് പൊലിസ് സ്റ്റേഷനുകളിലേക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് 5-5-2017ലെ സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനാണ് ഗതാഗതവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. അമിത വേഗത, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട വാഹന ഉടമകളുടെ ലൈസന്‍സ് ഉടന്‍തന്നെ സസ്പെന്‍ഡ് ചെയ്യും. നടപടി എടുത്തശേഷം മേലധികാരിക്ക് റിപ്പോര്‍ട്ട് ചെയ്യണം. കൂടാതെ ഇന്‍ഷുറന്‍സ് പുതുക്കാത്ത വാഹനങ്ങള്‍ തടഞ്ഞുവയ്ക്കുകയും ഇന്‍ഷുറന്‍സ് പുതുക്കിയശേഷം മാത്രമേ വാഹനം പൊതുനിരത്തില്‍ ഓടിക്കാനുള്ള അനുമതി നല്‍കാവൂ എന്നും ഇതുസംബന്ധിച്ച് ത്രൈമാസ റിപ്പോര്‍ട്ട് മേലധികാരിക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."