HOME
DETAILS
MAL
റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനത്തിന് ബി.ജെ.പി പിന്തുണ
backup
September 25 2017 | 21:09 PM
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് ഇന്നലെ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയോഗം പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള റോഹിംഗ്യന്‍ വംശജര്‍ അഭയാര്‍ഥികളല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് യോഗം ശരിവച്ചു. ഇവരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നും ഇല്ലെങ്കില്‍ അത് രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് യോഗം വിലയിരുത്തി. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച് ഇതിനെ മറികടക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തന്നെ രൂപം നല്കാന് ശ്രമിക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് യോഗം വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."