സാമൂഹിക മാധ്യമങ്ങള്‍ നന്മയുടെ പ്രചാരണോപാധിയാവണം: ഹമീദലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും സംഘടനകളുടേയും പേരില്‍ നവസമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചാരണങ്ങളും തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രതികരണങ്ങളും വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയും സമൂഹത്തില്‍ അരാജകത്വവും സൃഷ്ടിക്കാന്‍ കാരണമാവുമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിങ് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'സൈക്കോണ്‍ ' സൈബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ചര്‍ച്ചകള്‍ പലതും ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയോ വിശ്വസിപ്പിക്കാവുന്ന മതമല്ല ഇസ്‌ലാം. സ്വയം ബോധ്യമാണ് അതിന്റെ അടിസ്ഥാനം. അത്തരം പ്രചാരണങ്ങള്‍ ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അവരുടെ അജ്ഞതയായേ അതിനെ കാണാനാവൂ എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പ്രമാദമായ വിഷയങ്ങളില്‍ മതത്തിന്റെ പേരില്‍ ചില മത രാഷ്ട്രീയ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അപക്വമായ ഇടപെടലുകള്‍ മതത്തെ തെറ്റിദ്ധരിക്കാന്‍ മാത്രമാണ് ഉപകരിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അഭിപ്രായപ്പെട്ടു.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം സൈബര്‍ മേഖലയിലെ പ്രവര്‍ത്തകര്‍ സൈക്കോണില്‍ പങ്കെടുത്തു. സൈബര്‍ വിങ് സംഘടിപ്പിക്കുന്ന ബഹുമുഖ പദ്ധതികളുടെ ഭാഗമായാണ് കോഴിക്കോട്ട് സൈക്കോണ്‍ സംഘടിപ്പിച്ചത്. സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിച്ചു. മമ്മുട്ടി നിസാമി തരുവണ അധ്യക്ഷനായി. വിവിധ സെഷനുകളില്‍ ആസിഫ് ദാരിമി പുളിക്കല്‍, മുജീബ് ഫൈസി പൂലോട്, അസ്‌ലം ഫൈസി ബംഗളൂരി, മുഹമ്മദ് ശാഫി, ശഫീഖ് ഹുദവി, മുബാറക് എടവണ്ണപ്പാറ വിഷയങ്ങള്‍ അവതരിപ്പിച്ചു.
മുസ്തഫ മുണ്ടുപാറ, കെ.എന്‍.എസ് മൗലവി, റഷീദ് ഫൈസി വെള്ളായിക്കോട്, ആഷിഖ് കുഴിപ്പുറം, ഷെബിന്‍ മുഹമ്മദ്, ഒ.പി അഷ്‌റഫ്, കെ.പി.എം ബശീര്‍, മുജീബ് റഹ്മാന്‍ നീലഗിരി, സ്വാലിഹ് ഒറ്റപ്പാലം, നൗഫല്‍ ചേലക്കര, സ്വഫ്‌വാന്‍ മംഗലാപുരം, കരീം മൂടാടി, അബ്ദുല്‍ ബാസിത് അസ്അദി, മുഹമ്മദ് ഉമര്‍ എറണാകുളം, ഇസ്സുദ്ദീന്‍ കൊല്ലം, അഹ്മദ് ശാരിഖ് അലപ്പുഴ, പി.എച്ച് അസ്ഹരി ആദൂര്‍, ജലീല്‍ അമ്പലക്കണ്ടി പ്രസംഗിച്ചു.
സമാപന സംഗമത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും അമീന്‍ കൊരട്ടിക്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."