HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ബസ് ഇന്ധനം തീര്‍ന്ന് പെരുവഴിയില്‍.
backup
August 12 2016 | 21:08 PM
ഇരിട്ടി: ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് കെ.ആര്.ടി.സി ബസും യാത്രക്കാരും മണിക്കൂറുകളോളം പെരുവഴിയിലായി. ഇതെ തുടര്‍ന്ന് യാത്രക്കാരുടെ ടിക്കറ്റിന്റെ തുക തിരിച്ച് നല്‍കുകയായിരുന്നു. ബസ്സിന്റെ എഞ്ചിനു കേടുസംഭവിച്ചു എന്നാണ് യാത്രക്കാരോട് പറഞ്ഞിരുന്നത്. എന്നാല്‍ രാത്രി 8.30ന് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നെത്തിച്ച ഡീസല്‍ ബസില്‍ നിറയ്ക്കുമ്പോഴാണ് ഇന്ധനം തീര്‍ന്നാണ് ബസ് നിന്നുപോയതെന്ന് പൊതു ജനങ്ങള്‍ക്ക് മനസിലായത് . കണ്ണൂരില്‍ നിന്നും രാവിലെ പേരാവൂരിലേക്ക് പുറപ്പെട്ട ബസില്‍ ഡീസല്‍ നിറക്കേണ്ടണ്ട ചുമതല ഡ്രൈവര്‍ക്കാണ്. സാധരണയായി തലേന്ന് ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന ഡ്രൈവര്‍മാരാണ് ഇത് ചെയ്യുന്നത്. രാവിലെ ജോലിയില്‍ പ്രവേശിക്കുന്ന ഡ്രൈവറും ബസില്‍ ആവശ്യത്തിന് ഇന്ധനമുണ്ടേണ്ടാ എന്ന് യാത്രപുറപ്പെടുന്നതിനു മുമ്പ് ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."