സ്വകാര്യബസ് പോസ്റ്റ് ഇടിച്ചു തകര്‍ത്തു
തളിപ്പറമ്പ് : ദേശീയ പാതയില്‍ കുപ്പം മരത്തക്കാട്ട് വളവില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് ഹൈടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഇന്നലെ രാവിലെ 6.55 ഓടെ കാസര്‍കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ഗീത ബസ്സാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി ലൈന്‍ ഓഫായതിനാല്‍ വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കുപ്പത്തിനും ചിറവക്കിനും ഇടയിലുള്ള വളവുകളില്‍ നടക്കുന്ന ആറാമത്തെ അപകടമാണിത്. വളവുകളില്‍ വാഹനങ്ങളെ മറികടക്കുമ്പോഴാണ് എല്ലാ അപകടങ്ങളും നടന്നിട്ടുള്ളത്. വളവുകള്‍ വീതി കൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."