തൃപ്പൂണിത്തുറയിലെ യോഗാ സെന്ററും നഗരസഭാ അധികൃതര്‍ പൂട്ടിച്ചു
തൃപ്പൂണിത്തുറ: യുവതിയെ കണ്ടനാടുള്ള യോഗാസെന്ററില്‍ തടങ്കലിലാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരവെ തൃപ്പൂണിത്തുറയിലും ഇവര്‍ തുടങ്ങിയ സെന്റര്‍ നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. മേക്കര വടക്കുവശം ഗാന്ധിപുരം വാര്‍ഡില്‍ ചാലിയത്ത് ലൈനില്‍ ഉണ്ടായിരുന്ന ശിവശക്തി യോഗാ വിദ്യാകേന്ദ്രമാണ് അടപ്പിച്ചത്. യോഗാസെന്റര്‍ അനധികൃതമായാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്ന് മുനിസിപ്പല്‍ സെക്രട്ടറി അഭിലാഷ് കുമാര്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സെന്ററിനെ കുറിച്ചറിഞ്ഞ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മുനിസിപ്പല്‍ സെക്രട്ടറിയും കൗണ്‍സിലര്‍മാരായ നിഷ രാജേന്ദ്രന്‍, രാജശ്രീ ചാലിയത്ത്, അരുണ്‍ എസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ് എന്നിവര്‍ സ്ഥലത്തെത്തി. ഈ സമയം സ്ഥാപനത്തില്‍ നടത്തിപ്പുകാരനായ മധു എന്നയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ ലഭിച്ചതായി കൗണ്‍സിലര്‍ നിഷ പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ടനാടുള്ള ശിവശക്തി യോഗാ വിദ്യാകേന്ദ്രം ഉദയംപേരൂര്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടിച്ചിരുന്നു. സംഭവം വിവാദമായതോടെ സെന്റര്‍ നടത്തിപ്പുകാരനും സഹായികളും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."