ഉദാരമതികളുടെ കനിവുതേടി ഹാജറയും കുടുംബവും
മട്ടന്നൂര്‍: ഇരു വൃക്കകളും തകരാറിലായ യുവതി ജീവന് നിലനിര്‍ത്താന്‍ ഉദാരമതികളുടെ സഹായം തേടുന്നു. പടിയൂര്‍ പുത്തന്‍ പറമ്പിലെ കണിയാങ്കണ്ടി ഹാജറ (35) യാണ് ഇരു വൃക്കകളും തകരാറിലായത് കാരണം തുടര്‍ ചികിത്സയ്ക്കും ഡയാലിസിസിനും പണമില്ലാതെ കഷ്ടപ്പെടുന്നത്. ഹാജറയുടെ രണ്ട് ആണ് മക്കളും കാലുകള്‍ക്കു സ്വാധീനക്കുറവ് ബാധിച്ചു ചികിത്സയിലാണ്. ഭര്‍ത്താവായ ഷംസുദ്ധീന്റെ കൂലിപ്പണിയിലൂടെയുള്ള തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. എ പോസറ്റീവ് വൃക്കയും പിന്നെ ഓപ്പറേഷനും ഡയാലിസിസിനും മറ്റുമായി ഏകദേശം 25 ലക്ഷം രൂപയുമാണ് ഇവര്‍ക്ക് ആവശ്യമുള്ളത്. ഇതുവരെയുള്ള ഡയാലിസിസിനും മറ്റു ചിലവുകള്‍ക്കുമായി ഇതിനകം തന്നെ വലിയൊരു തുക ചിലവായിട്ടുണ്ട്. ഹാജറയുടെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതി മനസ്സിലാക്കി പടിയൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇബ്രാഹിം മുണ്ടേരി മുഖ്യ രക്ഷാധികാരിയും മഹല്ല് ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാര് ചെയര്‍മാനും മഹല്ല് പ്രസിഡണ്ട് ഹാഷിം എം കണ്‍വീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിക്കുകയും പടിയൂര്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. ഉദാരമതികളുടെ സഹായം മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക ആശ്രയം. അക്കൗണ്ട് നമ്പര്‍ 40484101015735 കെ കെ ഹാജറ ചികിത്സാ കമ്മിറ്റി.പുത്തന്‍ പരമ്പ പടിയൂര്‍. ബന്ധ പെടേണ്ട നമ്പര്‍ : 9447300062,9947983331,9446267499.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."