പൊലിസ് പള്‍സര്‍ സുനി പറയുന്ന കഥകള്‍ക്ക് പിന്നാലെയെന്ന് ദിലീപിന്റെ അഭിഭാഷകന്
കൊച്ചി: പൊലിസ് പള്‍സര്‍ സുനിപറയുന്ന കഥകള്‍ക്ക് പിന്നാലെ നടക്കുകയാണെന്ന് നടന് ദിലീപിന്റെ അഭിഭാഷകന്. ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ ്അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് നല്കിയ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദം ഇന്നു തുടരും. ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. സിംഗിള്‍ബെഞ്ച് ഹരജി പരിഗണിക്കുമ്പോള്‍ തന്റെ വാദങ്ങള്‍ക്കായി ഒന്നര മണിക്കൂര്‍ വേണമെന്ന് ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കി. കോടതി ഇതനുവദിക്കുകയും ചെയ്തു. ദിലീപിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പല കാര്യങ്ങളും മറച്ചു വച്ചിരിക്കുകയാണെന്നും അഭിഭാഷന് പറഞ്ഞു. പൊലിസ് നിയമപരമല്ലാതെ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പള്‍സര്‍ സുനി പറയുന്ന കഥകള്‍ക്കു പിന്നാലെ പൊലിസ് പായുകയാണ്. യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഏഴുമാസം കഴിഞ്ഞിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു പൊലിസിന്റെ വീഴ്ചയാണ്. ഇതിന്റെ പേരിലാണ് ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. ദിലീപിനെ വിചാരണത്തടവുകാരനാക്കാന്‍ പൊലിസ് ശ്രമിക്കുകയാണെന്നും അഭിഭാഷകന് വാദിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."