HOME
DETAILS
MAL
പച്ചക്കറിയില്‍ സ്വയംപര്യാപ്തമാകാന്‍ കൊട്ടറ കോളനി ഒരുങ്ങുന്നു
backup
August 12 2016 | 21:08 PM
നീലേശ്വരം: പച്ചക്കറിയില്‍ സ്വയം പര്യാപ്തരാകാന്‍ ഒരുങ്ങി കൊട്ടറ കോളനി നിവാസികള്‍. ഇതിന്റെ ഭാഗമായി 'ഒരു വീട്ടില്‍ ഒരു അടുക്കളത്തോട്ടം' എന്ന പദ്ധതിക്കു കോളനിയില്‍ തുടക്കമായി. ജ്വാല, കൈരളി പുരുഷ സ്വയം സഹായസംഘങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറി വിത്തുകള്‍ നഗരസഭാ ചെയര്മാന് കെ.പി ജയരാജന് കൈമാറി. എം രാഘവന് അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി, കെ ബിനേഷ്, എം.കെ ഷിബിന്‍, കെ.വി രഞ്ജിത്ത്, എം പ്രേമ, പി പ്രിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."