'ആരോമല്‍' ഓടിയത് കാരുണ്യവഴിയിലൂടെ
ചെറുവത്തൂര്‍: ജനങ്ങള്‍ ജനപ്രിയ ബസായി തിരഞ്ഞെടുത്ത 'ആരോമല്‍' സാന്ത്വന യാത്ര നടത്തിയും മാതൃകയായി. വൃക്ക രോഗം ബാധിച്ച മുണ്ടക്കണ്ടത്തെ വി.വി രാമകൃഷ്ണന്റെ ചികിത്സയ്ക്കു തുക കണ്ടെത്തുന്നതിനായാണ് ആരോമല്‍ ബസ് കഴിഞ്ഞ ദിവസം സര്‍വിസ് നടത്തിയത്.
തൃക്കരിപ്പൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ ബീരിച്ചേരി വഴി സര്‍വിസ് നടത്തുന്ന മികച്ച സ്വകാര്യ ബസിനായി, ബീരിച്ചേരി ശാഖ എം.എസ്.എഫ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ സ്മാരക ജനപ്രിയ ബസ് പുരസ്കാരം അടുത്തിടെയാണ് 'ആരോമല്‍' ബസിനെ തേടിയെത്തിയത്.
ജനങ്ങള്‍ നല്കിയ അംഗീകാരമാണ് ഇതുപോലുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ തങ്ങള്‍ക്കു പ്രേരണ നല്‍കിയതെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു.
ചെറുവത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ യാത്ര ഉദ്ഘാടനം ചെയ്തു. എം.വി ജയശ്രീ, കെ നാരായണന്, രാജ്കുമാര്, കെ.കെ നായര്‍, ബാലകൃഷ്ണന്, പ്രഭാകരന്, രാമചന്ദ്രന് സംസാരിച്ചു. ഓട്ടോ തൊഴിലാളിയായിരുന്ന രാമകൃഷ്ണന് അടുത്തിടെയാണ് അസുഖം പിടിപെട്ടത്.
ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്താണ് ഇദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."