HOME
DETAILS

വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

  
backup
September 28 2017 | 03:09 AM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81


തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണി മുതലാണ് കേരളത്തിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട നാല്‍പത്തെട്ടോളം ഓഫിസുകളില്‍ ഒരേ സമയം വിജിലന്‍സ് റേഞ്ച് എസ്.പിമാര്‍,യൂനിറ്റ് ഡിവൈ.എസ്.പിമാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധന ആരംഭിച്ച പതിനൊന്നു മണിക്കുപോലും ഒട്ടുമിക്ക ഓഫിസുകളിലും പല ഉദ്യോഗസ്ഥരും ഹാജരായിരുന്നില്ല. മൂവ്‌മെന്റ് രജിസ്റ്റര്‍, ഹാജര്‍ ബുക്ക്, സ്‌ക്രാപ്പ് രജിസ്റ്റര്‍, പേഴ്‌സനല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, കാഷ്വല്‍ ലീവ് രജിസ്റ്റര്‍ മുതലായവ പല ഓഫിസുകളിലും കൃത്യമായി സൂക്ഷിക്കുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തി.
പുതുതായി കണക്ഷന്‍ നല്‍കുന്നതിലെ തിരിമറിയും വിജിലന്‍സ് സംഘം പിടികൂടി. സംസ്ഥാനത്തുടനീളമുള്ള വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ നൂറുകണക്കിന് അപേക്ഷകള്‍ സേവനാവകാശ നിയമ പ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പു കല്‍പിക്കാതെ കെട്ടിക്കിടക്കുന്നതായും ജോലികള്‍ സ്ഥിരം ഒരേ കരാറുകാര്‍ക്ക് കൊടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്,വയനാട്, കൊല്ലം എന്നിവിടങ്ങളിലെ വിവിധ ഓഫിസുകളില്‍ നിന്ന് കണക്കില്‍ പെടാതെ സൂക്ഷിച്ചിരുന്ന 20,000ത്തോളം രൂപ പിടിച്ചെടുത്തു. പരാതി പുസ്തകം പല ഓഫിസുകളിലും ഇല്ലായിരുന്നു. ഓവര്‍സിയര്‍, വര്‍ക്ക് സൂപ്രണ്ട് തുടങ്ങിയവര്‍ പല വര്‍ക്ക് സൈറ്റുകളിലും പോകുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്നും വിജിലന്‍സ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  23 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago