റോഹിംഗ്യന്‍ അഭയാര്‍ഥികളോടുള്ള മോദിയുടെ ക്രൂരത രാജ്യപാരമ്പര്യത്തിനു തിരിച്ചടി: ഉമ്മന്‍ ചാണ്ടി
കാസര്‍കോട്: റോഹിംഗ്യന്‍ അഭയാര്‍ഥികളോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത രാജ്യത്തിന്റെ പാരമ്പര്യത്തിന് കനത്ത തിരിച്ചടിയായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യു.ഡി.എഫ്.ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി രാജ്യം ഇത്തരം കാര്യങ്ങളില്‍ ലോകത്തിനു മാതൃകയായിരുന്നു. ഈ പാരമ്പര്യമാണ് റൊട്ടിക്കും വസ്ത്രത്തിനും താമസത്തിനും വേണ്ടി അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യന്‍ ജനതയോട് കടുത്ത അവകാശ നിഷേധം കാണിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയത്.
അഭയാര്‍ഥികളെ സ്വീകരിക്കേണ്ടത് മനുഷ്യത്വപരമായ കടമയാണ്. ദലൈലാമയെ അഭയാര്‍ഥിയായി സ്വീകരിച്ചപ്പോള്‍ അക്കാലത്ത് ചൈന ഇന്ത്യയെ എതിര്‍ത്തിരുന്നു. എന്നാല്‍ നയതന്ത്ര നയങ്ങള്‍ക്ക് അപ്പുറം മാനുഷിക മൂല്യങ്ങള്‍ക്കാണ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പരിഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ ഗുണവും ആനുകുല്യങ്ങളും ലഭിച്ചത് കള്ളപണക്കാര്‍ക്കാണ്. മൂന്നര വര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ ലോകം ചുറ്റി കെട്ടിപിടിക്കലും വാചക കസര്‍ത്തുമാണ് കാണാനാവുന്നത്.
രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിനെതിരെ ആര്‍.എസ്.എസും ശിവസേനയും ബി.എം.എസും മോദിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 മാസത്തെ എല്‍.ഡി.എഫ്.ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു.15 മാസത്തില്‍ 17 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്.കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ 618 കോടി രൂപയാണ് അധിക നികുതി ഈടാക്കാതെ ജനങ്ങള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."