സംസ്ഥാന കാര്‍ഷിക വികസന ബാങ്കുകളിലെ നിയമനങ്ങള്‍ ഇനി പി.എസ്.സിക്ക്
തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക വികസന ബാങ്കുകളിലെ നിയമനങ്ങള്‍ ഇനി പി.എസ്.സിക്ക്.
1995ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തെ എല്ലാ അപക്സ് സഹകരണ സംഘങ്ങളിലെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട് തീരുമാനമെടുത്തിരുന്നു. എന്നാല്‍ പി.എസ്.സി വഴി നിയമനം നടത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് റൂള്‍സ് ഒന്നും പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പി.എസ്.സിയുമായി കൂടിയാലോചിച്ച് ചെയ്തിരുന്നില്ല.
ഇതേത്തുടര്‍ന്ന് അതതു കാലത്തെ ഭരണ സമിതികള്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുകയായിരുന്നു. രാഷ്ട്രീയ താല്പര്യം അനുസരിച്ച് നിയമനങ്ങള്‍ നടത്തുന്നതിനാല്‍ റിക്രൂട്ട്മെന്റ് റൂള്‍സ് പി.എസ്.സിക്ക് നല്കാന് ഭരണ സമിതികള്‍ താല്പര്യം എടുത്തില്ല.
ഈ സര്‍ക്കാര്‍ നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുമ്പ് ബാങ്ക് പി.എസ്.സിക്ക് റിക്രൂട്ട്മെന്റ് റൂള്‍സ് കൈമാറി. അടുത്ത പി.എസ്.സി യോഗം തീരുമാനം എടുക്കും. വിവിധ തസ്തികകളിലായി ഏതാണ്ട് 220ഓളം ഒഴിവുകളാണുള്ളത്. ഈ തസ്തികകളിലേയ്ക്ക് നിയമനം പി.എസ്.സി വഴി നടത്തുമ്പോള്‍ നിലവില്‍ കരാറടിസ്ഥാനത്തില്‍ ജോലി നോക്കുന്ന 120ഓളം പേരെ പിരിച്ചു വിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."