HOME
DETAILS
MAL
അഭയാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമവും
backup
September 28 2017 | 21:09 PM
ധാക്ക: മ്യാന്മറില് റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കു നേരെ സൈന്യം ലൈംഗികാതിക്രമവും നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. പലായനം ചെയ്തു ബംഗ്ലാദേശിലെത്തിയ റോഹിംഗ്യകള്‍ക്കു ചികിത്സ ലഭ്യമാക്കിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു വ്യക്തമാക്കിയ യു.എന്‍ മൈഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ വില്യം ലേസിസ്വിങ്, സംഭവത്തില്‍ നടുക്കവും രേഖപ്പെടുത്തി.
ചില സ്ത്രീകളെയും പെണ്‍കുട്ടികളെയും മ്യാന്മര് സൈന്യം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന വാര്‍ത്ത മ്യാന്മര് സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ഇതടക്കമുള്ള സംഭവങ്ങള്‍ അന്വേഷിക്കുന്നതിനായെത്തിയ യു.എന്‍ സംഘത്തിനു മ്യാന്മര് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."