HOME
DETAILS
MAL
വെന്റിലേറ്റര്‍ ലഭിച്ചില്ല; നവജാത ശിശു മരിച്ചു
backup
September 28 2017 | 22:09 PM
ന്യൂഡല്‍ഹി: ശ്വാസതടസത്തിന് ഡല്‍ഹി സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശു വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരിച്ചു.
ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലാതിരുന്നതിനാല്‍ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഡല്‍ഹി സ്വദേശി മനോജ് പൂരണ് സിങ്ങിന്റെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അത്യാസന്ന നിലയിലുള്ള രോഗികളെ മറ്റ് ആശുപത്രിയിലേക്ക് നിര്‍ദേശിക്കുമ്പോള്‍ അവര്‍ക്കാവശ്യമായ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."