HOME
DETAILS

ഭീകരനു പകരം കുല്‍ഭൂഷണെ കൈമാറാന്‍ വാഗ്ദാനം ഉള്ളതായി പാകിസ്താന്‍

  
backup
September 28 2017 | 22:09 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ad%e0%b5%82%e0%b4%b7%e0%b4%a3%e0%b5%86-%e0%b4%95

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറുകയാണെങ്കില്‍ നിരവധി കേസുകളില്‍ പ്രതിയായ ഭീകരനെ പകരം കൈമാറാമെന്ന് തങ്ങള്‍ക്കു വാഗ്ദാനം കിട്ടിയതായി പാകിസ്താന്റെ അവകാശവാദം.


കുല്‍ഭൂഷണു പകരമായി 2014ലെ പെഷവാര്‍ സൈനിക സ്‌കൂളില്‍ നൂറിലേറെ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ആക്രമണ കേസിലെ പ്രധാന പ്രതിയായ ഭീകരനെ കൈമാറാമെന്ന് ഒരു രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ അവകാശവാദം. എന്നാല്‍, ആ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഏതുരാജ്യത്തുനിന്നുള്ള ആളാണെന്നു വ്യക്തമാക്കാന്‍ ആസിഫ് തയാറായില്ല. ഭീകരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹമിപ്പോള്‍ അഫ്ഗാന്‍ ജയിലില്‍ കഴിയുകയാണെന്നും പാക് മന്ത്രി അറിയിച്ചു. 'സ്‌കൂള്‍ ആക്രമണ കേസിലെ ഭീകരന്‍ ഇപ്പോള്‍ അഫ്ഗാന്‍ ജയിലിലാണുള്ളത്. നിങ്ങളുടെ കൈയിലുള്ള ഭീകരനുമായി അഫ്ഗാന്‍ ജയിലിലുള്ള ഭീകരനെ കൈമാറാമെന്ന് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വാഗ്ദാനംചെയ്തു'- എന്നായിരുന്നു ആസിഫിന്റെ വാക്കുകള്‍. ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റിയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വിവാദങ്ങള്‍ക്കു വഴിവച്ചേക്കാവുന്ന പ്രസ്താവന വന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സംഘര്‍ഷഭരിതമായ ബലൂചിസ്താനില്‍ നിന്നാണ് ജാദവ് പിടിയിലായത്. ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡറായി വിരമിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കഴിഞ്ഞ മാസമാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ജാദവിന്റെ പേര് ഹുസൈന്‍ മുബാറക് പട്ടേല്‍ ആണെന്നാണ് പാക് കോടതി പറയുന്നത്. ബലൂചിസ്താനില്‍ ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ചാരനായി പ്രവര്‍ത്തിച്ച് മേഖലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ജാദവിനെതിരായ ആരോപണം. പാക് കോടതിയുടെ വധശിക്ഷാ ഉത്തരവ് ഹേഗിലെ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.


അതേസമയം, ഭീകരനെയും ജാദവിനെയും പരസ്പരം കൈമാറാനുള്ള നീക്കം നടക്കുന്നതായ പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍ വിവാദമായിട്ടുണ്ട്. ഖ്വാജാ ആസിഫ് ഏതു രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും അത് ഇന്ത്യയുടെ അജിത് ഡോവലോ അഫ്ഗാന്റെ മുഹമ്മദ് ഹനീഫ് അസ്മറോ ആയിരിക്കാമെന്നാണ് സൂചന. നേരത്തെ 1999ല്‍ കാണ്ഡഹാര്‍ വിമാനം റാഞ്ചിയതിന് മൂന്നു ഭീകരരെ ഇന്ത്യ വിട്ടുനല്‍കിയ ശേഷമായിരുന്നു പരിഹാരമായത്.


ജയ്‌ഷേ മുഹമ്മദ് സ്ഥാപകന്‍ മൗലാനാ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള മൂന്നു തീവ്രവാദികളെ മോചിപ്പിച്ച് വിമാനറാഞ്ചല്‍ പ്രശ്‌നം പരിഹരിച്ച വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പിന്നീട് വന്‍വിവാദമായിരുന്നു. അന്ന് വിമാനറാഞ്ചല്‍ പ്രശ്‌നപരിഹാരത്തിനു മുന്‍പിലുണ്ടായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവലാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago