HOME
DETAILS

ബഹ്‌റൈനിലെ ഇന്ത്യന് സ്‌കൂള്‍ കലോത്സവം; ആര്യഭട്ട ഹൗസ് ടീം നേടി

  
backup
September 29 2017 | 12:09 PM

gulf-29-09-17-bahrain-school-fest

മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി വിദ്യാര്‍ഥി കലോത്സവമായ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ പ്രമുഖ ടീമായ ആര്യഭട്ട ഹൗസ് ഓവറോള്‍ കിരീടം നേടി. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്നുവരുന്ന കലോത്സവത്തില്‍ 1767 പോയിന്റ് നേടിയാണ് ആര്യഭട്ട ഓവറോള്‍ ചാമ്പ്യമാരായത്. 1656 പോയിന്റ് നേടിയ ജെ.സി ബോസ് ഹൗസ് റണ്ണറപ്പ് ആയി. 1631 പോയിന്റോടെ വിക്രം സാരാഭായ് ഹൗസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 1597 പോയിന്റ് നേടിയ സി വി രാമന്‍ ഹൗസ് നാലാം സ്ഥാനം നേടി.

ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ സി.വി രാമന്‍ ഹൗസിലെ കൃഷ്ണ രാജീവന്‍ നായര്‍ 62 പോയിന്റോടെ കലാരത്‌ന കിരീടത്തിനു അര്‍ഹയായി. ഹ്യുമാനിറ്റിസ് വിദ്യാര്‍ഥിയായ വിക്രം സാരാഭായ് ഹൗസിലെ കാര്‍ത്തിക് മധുസൂദനന്‍ 69 കലാപ്രതിഭയായി.

വിവിധ ലെവലുകളിലായി ഗ്രൂപ് ചാമ്പ്യന്മാരായവരുടെ പേര് വിവരം ഇപ്രകാരമാണ് :
എ ലെവലില്‍ നിന്നും സ്‌നേഹ സൂസന്ന തോമസ് 44 പോയിന്റോടെ ഗ്രൂപ് ചാമ്പ്യന്‍ഷിപ് നേടി. ബി ലെവലില്‍ നിന്നും 48 പോയിന്റോടെ നന്ദിനി രാജേഷ് നായരും സി ലെവലില്‍ നിന്നും 52 പോയിന്റോടെ സ്‌നേഹ മുരളീധരനും ഗ്രൂപ് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായി. ഡി ലെവലില്‍ നിന്നും അദിതി സാഹു 45 പോയിന്റോടെ ഗ്രൂപ് ചാമ്പ്യന്‍ പട്ടം നേടി.

[caption id="attachment_433312" align="alignnone" width="425"] കാര്‍ത്തിക്, കൃഷ്ണ[/caption]

 

വിക്രം സാരാഭായ് ഹൗസിലെ ഗൗരവ് പ്രകാശ് 48 പോയിന്റോടെ ഹൗസ് സ്റ്റാര്‍ കിരീടം നേടി. സി വി രാമന്‍ ഹൗസില്‍ നിന്നും 47 പോയിന്റോടെ വൈഷ്ണവ് ഉണ്ണിയും ജെ സി ബോസ് ഹൗസില്‍ നിന്നും 48 പോയിന്റോടെ മീനാക്ഷി പ്രമോദ് നമ്പ്യാരും ആര്യഭട്ട ഹൗസില്‍ നിന്നും 48 പോയിന്റോടെ ദേവിശ്രീ സുമേഷും ഹൗസ് സ്റ്റാര്‍ കിരീടം കരസ്ഥമാക്കി.

ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ വ്യാഴാഴ്ച വൈകീട്ട് നടന്ന സമാപന ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ അഹ്‌ലിയ യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്ല വൈ അല്ഹവാജ്, അഹ്‌ലിയ യൂണിവേഴ്‌സിറ്റി പ്രസിഡണ്ട് പ്രൊഫ മന്‍സൂര്‍ അഹമ്മദ് അല്‍ ആലി, അല്‍ ഹദ്ദാദ് മോട്ടോഴ്‌സ് ഡെപ്യുട്ടി ചെയര്‍മാന്‍ ദീമാ റസൂല്‍ അല്‍ ഹദ്ദാദ് എന്നിവര്‍ ജേതാക്കള്‍ക്ക് ഓവറോള്‍ കിരീടം സമ്മാനിച്ചു.

ആനന്ദ് ആര്‍ നായര്‍ കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഡോ. ഷെമിലി പി ജോണ്‍ ആശംസാ പ്രസംഗം നടത്തി. ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ നന്ദി പറഞ്ഞു. അസി. ജനറല്‍ സെക്രട്ടറി ഡോ. സി.ജി മനോജ് കുമാര്‍, മെമ്പര്‍മാരായ ഭൂപീന്ദര്‍ സിംഗ്,എസ് കെ രാമചന്ദ്രന്‍, സജി ആന്റണി, മുഹമ്മദ് ഖുര്‍ഷിദ് ആലം, ജയഫര്‍ മൈദാനി, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി എന്നിവരും അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ കലോത്സവത്തില്‍ 126 ഇനങ്ങളിലായി 3000ലേറെ വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പങ്കെടുത്തത്. ആറു മുതല്‍ 17 വരെ പ്രായപരിധിയിലുള്ള വിദ്യാര്‍ഥികള്‍ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ തരംതിരിച്ചായിരുന്നു മത്സരം. ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ ആവേശപൂര്‍വം പങ്കെടുത്ത വിദ്യാര്‍ഥികളെയും കലോത്സവം വിജയകരമാക്കാന്‍ ആത്മസമര്‍പ്പണം നടത്തിയ അധ്യാപകരെയും രക്ഷിതാക്കളെയും ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജനും സെക്രട്ടറി ഡോ. ഷെമിലി പി ജോണും പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമിയും അനുമോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago