സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാര്‍ക്ക് അവഗണന
ആലത്തൂര്‍: എസ്.എസ്.എ ട്രെയിനര്‍ തിരഞ്ഞെടുപ്പില്‍ സി.ആര്‍.സി കോര്‍ഡിനേറ്റര്‍ മാര്‍ക്ക് അവഗണന. പാലക്കാട് പറളി സര്‍വ ശിക്ഷ അഭിയാന്‍ നടന്ന എസ്.എസ്.എയിലേക്കുള്ള ട്രെയ്‌നര്‍മാരുടെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ക്കാണ് ഈ അനുഭവം. ട്രെയ്‌നര്‍ തിരെഞ്ഞടുപ്പിനു വേണ്ട യോഗ്യതകള്‍ ഉണ്ടായിട്ടും ഇന്റര്‍വ്യൂകാര്‍ഡ് ലഭിച്ച് അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്തിയോട് സി.ആര്‍.സി കോര്‍ഡിനേറ്ററായതിനാല്‍ ചില നയപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കാണിച്ച് ഒഴിവാക്കുകയായിരുന്നു.
ഒന്നോ രണ്ടോ കുട്ടികളുടെ എണ്ണക്കുറവുമൂലം പ്രൊട്ടക്ഷന്‍ ഇല്ലാത്തതിനാല്‍ പുറത്തുപോയ അധ്യാപകരെയാണ് സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാരായി എസ്.എസ്.എയില്‍ നിയമിച്ചിട്ടുള്ളത്. 2012 മുതല്‍ എസ്.എസ്.യുടെ എല്ലാ പരിപാടികളിലും ഇവര്‍ സജീവമാണ്.
ഒരു അധ്യാപകനുള്ള എല്ലാ ആനൂകൂല്യങ്ങള്‍ ഇവര്‍ക്കുമുണ്ട് എന്ന ഓര്‍ഡര്‍ നിലനില്‍ക്കെ ഇവര്‍ക്ക് സര്‍വീസില്‍ തിരിച്ചുകയറിയതില്‍ മുതലുള്ള ഇന്‍ക്രിമെന്റ് , വെക്കേഷന്‍ സറണ്ടര്‍ മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നില്ല. ഇന്നും തുടക്കശമ്പള മാത്രമാണ് ലഭിക്കുന്നത്.
ഇക്കാര്യത്തില്‍ വിദ്യഭ്യാസ മന്ത്രിയും ഗവണ്‍മെന്റും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാരുടെ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഷിനി അധ്യക്ഷനായി. ശ്രീദേവി, ഷിബി, പ്രിയദര്‍ശിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."