HOME
DETAILS
MAL
സൈന്യത്തില്‍ ചേരൂ, റം കുടിക്കൂ; ദലിത് യുവാക്കളോട് കേന്ദ്ര മന്ത്രിയുടെ 'ഉപദേശം'
backup
October 02 2017 | 10:10 AM
പൂനെ: റം കുടിക്കണമെങ്കില്‍ ദലിത് യുവാക്കള്‍ സൈന്യത്തില്‍ ചേരൂ എന്ന 'ഉപദേശ'വുമായി കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പു മന്ത്രി രാംദാസ് അത്താവാലെ.
''ആര്‍മിയിലും നേവിയിലും എയര്‍ഫോഴ്സിലും ദലിത് യുവാക്കള്‍ക്ക് റിസര്വ്വേഷന് വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കാരണം അവര്‍ രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധരാണ്.''- അത്താവാലെ പറഞ്ഞു. സൈന്യത്തില്‍ ചേരുന്ന എല്ലാവരും വീരമൃത്യു വരിക്കില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവ് കൂടിയാണ് മന്ത്രി പറഞ്ഞു.
സൈന്യത്തില്‍ ദലിതുകള്‍ക്ക് സംവരണം വേണമെന്നത് പാര്‍ട്ടിയുടെ ദീര്‍ഘകാലത്തെ ആവശ്യമാണെന്നും ഇത് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനു മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി ദലിതുകള്‍ സൈന്യത്തില്‍ ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."