സമസ്ത ബഹ്റൈന്‍ ഘടകം അനുശോചിച്ചു
മനാമ: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി ഉമര്‍ മുസ്്ലിയാരുടെ (80) നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍, ബഹ്റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എന്നിവയുടെ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
അദ്ധേഹത്തിന്റെ വിയോഗം മൂലമുണ്ടായ ഈ നഷ്ടത്തിന് അല്ലാഹു നല്ല പരിഹാരം നല്കട്ടെ എന്ന് അനുശോചന സന്ദേശത്തില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പറഞ്ഞു. ബഹ്റൈനിലെ സമസ്ത മദ്റസകളിലെല്ലാം ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും അദ്ധേഹം മദ്റസാ ഭാരവാഹികളോട് ആഹ്വാനം ചെയ്തു.
സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന വിപുലമായ പ്രാര്‍ത്ഥനാ സദസ്സും മയ്യിത്ത് നിസ്കാരവും വ്യാഴാഴ്ച രാത്രി 10.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടക്കുമെന്നും സമസ്ത ബഹ്റൈന്‍ ഓഫിസില്‍ നിന്നറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."