കാപ്പില്‍ ഉമര്‍ മുസ്ലിയാര്‍ക്ക് യാത്രാമൊഴി
മലപ്പുറം: ഇന്നലെ രാത്രി അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കാപ്പില്‍ ഉമര്‍ മുസ്ലിയാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. മയ്യിത്ത് പൊതുദര്‍ശനത്തിന് വെച്ച വെട്ടത്തൂര്‍ കാപ്പിലെ വസതിയിലേക്ക് ആയിരങ്ങളാണ് ഇന്നലെ രാത്രി മുതല്‍ ഒഴുകിയെത്തിയത്.
ഉസ്താദിന്റെ ശിഷ്യരും സമസ്ത പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കാനും മയ്യത്ത് നിസ്കരിക്കാനും എത്തിയത്. വസതിയിലും പള്ളിയിലുമായി പതിനഞ്ച് തവണ മയ്യത്ത് നിസ്കാരം നടന്നു. ഉച്ചക്ക് 12 മണിക്ക് കാപ്പില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന അവസാന മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്ലിയാര്‍, സി.കെ എം സ്വാദിഖ് മുസ്ലിയാര്, എം.ടി അബ്ദുള്ള മുസ്്ലിയാര്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ ജനാസ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."